യു.കെ.വാര്‍ത്തകള്‍

ക്രോയ്‌ഡോണില്‍ 20കാരിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

തെക്കന്‍ ലണ്ടനിലെ ക്രോയ്‌ഡോണില്‍ ഫിഫ്ത്ത് റോഡില്‍ 20 കാരി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കി. ഇന്നലെ, രാവിലെ ഒന്‍പത് മണി കഴിഞ്ഞയുടനെയായിരുന്നു സംഭവം. പോലീസും പാരാമെഡിക്സും വിവരമറിഞ്ഞയുടന്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു., വഴിയാത്രക്കാരനായ ഒരു കൗമാരക്കാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുത്തേറ്റ യുവതി സംഭവസ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. കുത്തില്‍ പരിക്കേറ്റ മറ്റൊരു വ്യക്തിയ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ ചികിത്സിച്ചു. പിന്നീട് ഇയാളെ ആശുപത്രിയിലെക്ക് മാറ്റി.

പ്രായം മുപ്പതുകളില്‍ ഉള്ള ഈ വ്യക്തിയെ പിന്നീട് കൊലപാതക കുറ്റത്തിന് പോലീസറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അറിയിച്ചു. തൊട്ടടുത്തുള്ള ഒരു വീട്ടില്‍ നിന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നീട് അത് രൂക്ഷമായി തെരുവിലേക്ക് എത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions