സിനിമ

ഒടിടിയില്‍ എത്തിയതിനു ശേഷവും ഹൗസ്ഫുള്‍ ഷോ; തിയേറ്റര്‍ വിടാതെ 'തുടരും'


റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ തിയേറ്ററുകളില്‍ തുടരുന്നതിനിടെയാണ് സിനിമ ഒടിടിയില്‍ എത്തിയത്. എന്നാല്‍ ഒടിടിയില്‍ എത്തിയതിന് ശേഷവും തിയേറ്ററില്‍ മികച്ച ബുക്കിങ് ലഭിക്കുന്നു എന്ന റിപോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പല തിയേറ്ററുകളിലും നിറഞ്ഞ സദസ്സോടെയായിരുന്നു പ്രദര്‍ശനം നടത്തിയത്. ഞായറാഴ്ച ദിവസമായ ഇന്നലെയും മികച്ച ബുക്കിങ്ങാണ് ലഭിച്ചത്. ഒടിടി റിലീസിനെത്തുടര്‍ന്ന് സിനിമ ചില തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെ കുറച്ച് തിയേറ്ററുകളില്‍ മാത്രമാണ് ഷോ ഉള്ളത്.

അതേസമയം, ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തിയ തുടരും ആഗോളതലത്തില്‍ 230 കോടിയിലധികം രൂപയാണ് നേടിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലധികമാണ് സിനിമയുടെ കളക്ഷന്‍. കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തുടരും.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions