സിനിമ

'തഗ് ലൈഫ്' സിനിമയുടെ റിലീസ് വിലക്ക് നീക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കര്‍ണാടക ഹൈക്കോടതിയില്‍

തഗ് ലൈഫ് സിനിമയുടെ റിലീസിനുള്ള വിലക്ക് തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നിര്‍മാതാക്കള്‍. നിര്‍മാതാക്കളായ രാജ്കമല്‍ ഇന്റര്‍നാഷണല്‍സ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ സുഗമമായ റിലീസ് സാധ്യമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തഗ് ലൈഫിന്റെ സഹനിര്‍മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കമല്‍ഹാസന്‍ ഉള്‍പ്പെട്ട ഭാഷാ വിവാദത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണം, എല്ലാ തീയേറ്ററുകളിലും സുഗമമായ പ്രദര്‍ശനം അനുവദിക്കണം, ക്രമസമാധാനപ്രശ്നമുണ്ടായാല്‍ പൊലീസ് ഇടപെടണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഹര്‍ജിയില്‍ ഉള്ളത്. കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ചിത്രതിന്റെ പ്രദര്‍ശനം വിലക്കുന്നത് നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കമല്‍ഹാസന്റെ ഭാഷാ പരാമര്‍ശത്തില്‍ കന്നഡ സംരക്ഷണ സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി തീയേറ്റര്‍ ഉടമകള്‍ പറയുന്നു. കമല്‍ഹാസന്‍ മാപ്പ് പറയാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് ചിത്രം വിലക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം കമലിനെതിരെ രംഗത്തെത്തിയിരുന്നു.

  • വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്‍ലാല്‍
  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions