യു.കെ.വാര്‍ത്തകള്‍

പ്രസീനയുടെ വിയോഗം വിശ്വസിക്കാനാകാതെ റെഡ്ഡിങിലെ മലയാളി സമൂഹം


റെഡ്ഡിങിലെ മലയാളി യുവതി പ്രസീന(24 )യുടെ ആകസ്മിക വിയോഗത്തില്‍ നടുങ്ങി ലയാളി സമൂഹം. പ്രസീനയുടെ മരണം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.

ജോസി വര്‍ഗീസ്- മിനി ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസ് വെള്ളിയാഴ്ച വൈകീട്ടാണ് പ്രസീന കുഴഞ്ഞു വീണത്. തുടര്‍ന്ന് ലണ്ടനിലെ ചേറിങ് ക്രോസ് എന്‍എച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണമടഞ്ഞു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം.

ചെറിയ പ്രായത്തിലുള്ള പ്രസീനയുടെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തി. പ്രസീനയുടെ കുടുംബം സീറോ മലബാര്‍ സഭ വിശ്വാസികളാണ്. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions