സിനിമ

'ഫെഫ്ക'യുടെ മാനനഷ്ടക്കേസിനെ നിയമപരമായി നേരിടുമെന്ന് സാന്ദ്ര തോമസ്

തനിക്കെതിരായ മാനനഷ്ടക്കേസിനെ നിയമപരമായി നേരിടുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ഫെഫ്ക പ്രൊഡക്ഷന്‍ എക്സ്‌ക്യൂട്ടീവ് യൂണിയന്റെ നിയമനടപടിക്കെതിരെയാണ് സാന്ദ്ര തോമസ് പ്രതികരണവുമായി രംഗത്തെത്തിയത്. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര നടത്തിയ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഫെഫ്ക പ്രൊഡക്ഷന്‍ എക്സ്‌ക്യൂട്ടീവ് യൂണിയന്‍ നിയമനടപടിക്കൊരുങ്ങുന്നതായി അറിയിച്ചിരുന്നു. 50 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം സബ് കോടതിയില്‍ സംഘടന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ പ്രതികരണവുമായി സാന്ദ്ര എത്തിയിരിക്കുകയാണ്.

സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു ! പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ല , കേസിനെ നിയമപരമായി നേരിടും . വാര്‍ത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകള്‍ക്കപ്പുറം നിയമസംവിധാനങ്ങളില്‍ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല , കിട്ടുന്ന മുറക്ക് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും.'

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയ്ക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രണ്ട് മാസം മുന്‍പ് സംസാരിച്ചത്. മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പലതും കട്ടെടുക്കുന്നവരാണെന്നും അവരുടെ ആവശ്യം സിനിമയ്ക്കില്ലെന്നും 'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ല എന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു.

നിലവിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്സ് ആണെന്നും അവരുടെ പേര് അങ്ങനെ മാറ്റേണ്ടതാണ്. കാരണം അവര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങ് അല്ല ചെയ്യുന്നത്. മാത്രമല്ല, അവര്‍ക്ക് അതിനെ കുറിച്ചുള്ള അറിവുമില്ല. ഇനി ഇതിന്റെ പേരില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നെ പഞ്ഞിക്കിടാന്‍ വന്നാലും യാഥാര്‍ത്ഥ്യം ഇതാണ് എന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു.

തന്റെ പടത്തിലുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് പലരും ഇന്ന് പൈസാക്കാരാണെന്നും പലരോടും എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്, ചേട്ടാ കട്ടെടുത്തോളൂ പക്ഷെ എനിക്ക് മനസിലാകാത്ത രീതിയില്‍ കട്ടെടുക്കൂ എന്നും സാന്ദ്ര പറഞ്ഞിരുന്നു. കട്ടെടുക്കുന്നത് അറിഞ്ഞാല്‍ നമ്മള്‍ ചോദിക്കുമല്ലോ. ഇനി, പ്രൊഡക്ഷന്‍ കണ്‍ട്രോളരെ ഒഴിവാക്കണമെങ്കിലോ അതും നടക്കില്ല. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാക്കള്‍ക്കില്ല. അപ്പോഴേക്കും ഫെഫ്ക വാളെടുത്തുവരും എന്നായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടപടിയുമായി ഫെഫ്ക രംഗത്തെത്തിയത്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions