നാട്ടുവാര്‍ത്തകള്‍

'തെറ്റിദ്ധാരണ പരത്തുന്നു, ഇതൊന്നും അറിയാത്തവരല്ല ചില കമന്റ്കള്‍ ഇറക്കുന്നത്'; പാര്‍വതിക്ക് മറുപടിയുമായി സജി ചെറിയാന്‍

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായിട്ടും കേരള സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്ന് വിമര്‍ശിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. അതേസമയം നടപടികള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ദിവസമായിരുന്നു വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്.

മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചതെന്ന് പറഞ്ഞ സജി ചെറിയാന്‍ സിനിമാ നയത്തിനായി അടുത്ത മാസം കോണ്‍ക്ലേവ് വിളിക്കുമെന്നും പറഞ്ഞു. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകള്‍ ഇറക്കുന്നതെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.

ഇരകള്‍ മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം പൊലീസ് നിര്‍ത്തിവയ്ക്കുകയാണെന്ന വാര്‍ത്ത പങ്കുവച്ചായിരുന്നു പാര്‍വതി സമൂഹമാധ്യമത്തില്‍ വിമര്‍ശനം നടത്തിയത്. 'ഈ കമ്മിറ്റി രൂപീകരിച്ചതിന്റെ യഥാര്‍ഥ കാരണത്തിലേക്ക് ഇനി ശ്രദ്ധ നല്‍കാമോ? സിനിമ മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സഹായകമായ നയങ്ങള്‍ക്കു രൂപം നല്‍കുന്ന കാര്യത്തില്‍ എന്താണു നടക്കുന്നത് ? തിരക്കൊന്നുമില്ല അല്ലേ? റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമല്ലേ ആയുള്ളൂ.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിനെ പരാമര്‍ശിച്ച് പാര്‍വതി തിരുവോത്ത് കുറിച്ചത്.

പാര്‍വതിക്ക് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാമായിരുന്നു എന്നും പരിഹാസത്തിന് പ്രസക്തിയുണ്ടോ എന്ന് ഉറക്കെ ചിന്തിക്കുന്നു എന്നും മാല പാര്‍വതിയും പ്രതികരിച്ചിരുന്നു.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions