യു.കെ.വാര്‍ത്തകള്‍

ജനരോഷം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍; ഈ ശൈത്യകാലത്ത് കൂടുതല്‍ പേര്‍ക്ക് ഫ്യുവല്‍ പേയ്‌മെന്റുകള്‍

തെരഞ്ഞെടുപ്പിലെ ജന രോഷം മനസിലാക്കി തിരുത്തുമായി ലേബര്‍ സര്‍ക്കാര്‍. വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റുകള്‍ കുറച്ച നടപടി ജനങ്ങളുടെ വലിയ അതൃപ്തിയ്ക്കു കാരണമായിരുന്നു. അതിലാണിപ്പോള്‍ തിരുത്തു വരുന്നത്.
പ്രായമായവര്‍ക്ക് ഇനി കൂടുതല്‍ ബെനഫിറ്റ് ഈ വിന്ററില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ നല്‍കുന്ന സൂചന.

എന്നാലിത് ജോലിയില്‍ നിന്നും വിരമിച്ച എല്ലാവര്‍ക്കും ലഭിക്കുകയുമില്ല. ഈ മേഖലയിലെ അനിവാര്യമായ ചില മാറ്റങ്ങള്‍ വിന്റര്‍ മാസങ്ങള്‍ക്ക് മുമ്പ് നടപ്പിലാക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. 'ഈ ശൈത്യകാലത്ത് കൂടുതല്‍ ആളുകള്‍ക്ക് വിന്റര്‍ ഫ്യൂല്‍ പേയ്‌മെന്റുകള്‍ ലഭിക്കുന്നതാണ്. 'മുന്‍കാല വെട്ടിക്കുറവുകള്‍ ഭാഗികമായി പിന്‍വലിക്കാനുള്ള ലേബര്‍ പാര്‍ട്ടിയുടെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് റേച്ചല്‍ റീവ്സ് നിലപാടറിയിച്ചത്.

അടുത്ത ആഴ്ച നടക്കുന്ന അവലോകനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നും റേച്ചല്‍ റീവ്സ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്നും ചാന്‍സലര്‍ പറഞ്ഞു. പൂര്‍ണ്ണമായി പിന്നോട്ട് പോയില്ലെങ്കിലും അര്‍ഹരായവര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയതോടെ കടുത്ത നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് വ്യക്തമായി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions