യു.കെ.വാര്‍ത്തകള്‍

40 വര്‍ഷത്തിനുള്ളില്‍ യുകെയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുമെന്ന് റിപ്പോര്‍ട്ട് പുറത്ത്

കുടിയേറ്റം ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ പ്രചാരണ വിഷയമാണ്. കടുത്ത നിയന്ത്രണങ്ങള്‍ കൊടുവരുമ്പോഴും രാജ്യത്തേക്ക് അനധികൃതമായി കടന്നുവരുന്നവര്‍ നിരവധിയാണ്. സമീപഭാവയില്‍ ബ്രിട്ടനില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുന്ന അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.

വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ യുകെയില്‍ ന്യൂനപക്ഷമായി മാറാന്‍ ഇനി 40 വര്‍ഷം പോലും വേണ്ടിവരില്ലെന്നാണ് ജനസംഖ്യാ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ ജനസംഖ്യയില്‍ 73 ശതമാനമുള്ള വെള്ളക്കാര്‍ 2050 എത്തുമ്പോള്‍ 57 ശതമാനമായി ചുരുങ്ങുമെന്നും മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2063 എത്തുമ്പോഴാണ് വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുക.

നൂറ്റാണ്ടിന്റെ അവസാനത്തോടെ യുകെ ജനസംഖ്യയില്‍ കേവലം 33.7 ശതമാനം പേര്‍ക്ക് മാത്രമാകും കുടിയേറ്റക്കാരായ മാതാപിതാക്കള്‍ ഇല്ലാതിരിക്കുക. ഇതില്‍ തന്നെ 40 വയസ്സില്‍ താഴെയുള്ള 28 ശതമാനം പേര്‍ക്കാണ് ഈ അവസ്ഥയെന്ന് പ്രൊഫ. മാറ്റ് ഗുഡ്‌വിന്‍ പറഞ്ഞു.

ഔദ്യോഗിക ജനസംഖ്യാ വിവരങ്ങള്‍ പ്രകാരമുള്ള ഗവേഷണത്തില്‍ ഇമിഗ്രേഷന്‍ പശ്ചാത്തലമുള്ളവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് പ്രവചിക്കുന്നത്. നിലവില്‍ 20 ശതമാനത്തില്‍ താഴെയുള്ള ഈ സ്ഥിതി 2100 ആകുന്നതോടെ 60.6 ശതമാനത്തിലേക്കാണ് വര്‍ദ്ധിക്കുക.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions