നാട്ടുവാര്‍ത്തകള്‍

തൃണമൂല്‍ എംപി മഹുവ മൊയ്ത്രയും മുന്‍ ബിജെഡി എംപിയും ജര്‍മ്മനിയില്‍ വിവാഹിതരായി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദള്‍) മുന്‍ എംപി പിനാകി മിശ്രയാണ് വരന്‍. ജര്‍മനിയില്‍ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേയ് മൂന്നിനായിരുന്നു വിവാഹം.

പാര്‍ലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെയാണ് മഹുവ പ്രശസ്തയാകുന്നത്. 1974 ഒക്ടോബര്‍ 12ന് അസമില്‍ ജനിച്ച മഹുവ, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളില്‍ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ച് പാര്‍ലമെന്റിലെത്തി.

ഒഡിഷയിലെ പുരി മണ്ഡലത്തില്‍ എംപിയായിരുന്നു പിനാകി മിശ്ര. പുരി സ്വദേശിയും മുതിര്‍ന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്ടോബര്‍ 23നാണ് ജനനം. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളില്‍ ചേരുകയായിരുന്നു. 2009, 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പുരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.

അതേസമയം, വിവാഹവാര്‍ത്ത മഹുവയോ പിനാകിയോ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോർസനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടി. പിന്നീട് മൂന്ന് വര്‍ഷത്തോളം അഭിഭാഷകന്‍ ജയ് അനന്ത് ദെഹാദ്രായിയുമായി ബന്ധത്തിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട മുന്‍ കാമുകന്‍ എന്നാണ് മഹുവ ഇദ്ദേഹത്തെ പിന്നീട് വിശേഷിപ്പിച്ചത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions