യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ ഭക്ഷണം ലഭിക്കും; യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം

ഇംഗ്ലണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ ഭക്ഷണം ലഭിക്കത്തക്കവിധം യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്ന ഇംഗ്ലണ്ടിലെ ഏതൊരു കുട്ടിക്കും 2026 സെപ്റ്റംബര്‍ മുതല്‍ സൗജന്യ സ്കൂള്‍ ഭക്ഷണം അവകാശപ്പെടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ ഈ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ സൗജന്യ ഭക്ഷണത്തിന് അര്‍ഹരായിരിക്കും. പുതിയ തീരുമാനത്തിലൂടെ 500,000 വിദ്യാര്‍ഥികള്‍ കൂടി ഈ പദ്ധതിയില്‍ ആനുകൂല്യത്തിന് യോഗ്യത നേടും എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ തീരുമാനം ഒട്ടേറെ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 2029 വരെ ഈ പദ്ധതി നടപ്പിലാക്കാന്‍ 1 ബില്യണ്‍ പൗണ്ട് ആണ് വിദ്യാഭ്യാസ വകുപ്പ് നീക്കി വെച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റികളില്‍ ക്രെഡിറ്റ് ഉള്ള മാതാപിതാക്കള്‍ അവരുടെ വരുമാനം പരിഗണിക്കാതെ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരായിരിക്കും എന്നതാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത. നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വരുമാനം പ്രതിവര്‍ഷം 7400 പൗണ്ടില്‍ താഴെയായിരിക്കണം.

ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന മാതാപിതാക്കള്‍ക്ക് പ്രതിവര്‍ഷം 500 പൗണ്ട് ലഭിക്കാമെന്നാണ് ഏകദേശ കണക്കുകള്‍ കാണിക്കുന്നത്. രാജ്യമൊട്ടാകെ ഏകദേശം ഒരു ലക്ഷം കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഈ പദ്ധതി സഹായിക്കും. ഇത് കൂടാതെ പാഴായി പോകാന്‍ സാധ്യതയുള്ള ഫാമുകളില്‍ നിന്നുള്ള ഭക്ഷണം പുനര്‍വിതരണം ചെയ്യുന്നതിനായി വിവിധ ചാരിറ്റികള്‍ 13 മില്യണ്‍ പൗണ്ട് ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിയമ മാറ്റം കുട്ടികളുടെ ദാരിദ്ര്യം ഒരു പരിധിവരെ കുറയ്ക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്കല്‍ സ്റ്റഡീസ് തിങ്ക് ടാങ്ക് അഭിപ്രായപ്പെട്ടു . വിദ്യാഭ്യാസ മേഖലയും കുട്ടികളുടെ ദാരിദ്ര്യത്തിനെതിരെ പ്രചാരണം നടത്തുന്ന സംഘടനകളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ക്ലാസ് മുറിയില്‍ നിന്ന് വിശപ്പ് ഇല്ലാതാക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണിതെന്ന് സട്ടണ്‍ ട്രസ്റ്റ് ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹാരിസണ്‍ പറഞ്ഞു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions