ആരോഗ്യം

ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!

ജനപ്രിയ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം വരുത്തുമെന്നും യുകെയിലെ ഡ്രഗ് റെഗുലേറ്റേഴ്സ് മുന്നറിയിപ്പ്. ഒസെംപിക്, വെഗോവി, മൗഞ്ചാരോ തുടങ്ങിയ ജനപ്രിയ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സി (MHRA) ഈ ശരീര ഭാരം കുറയ്ക്കാനുള്ള ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ വിശ്വസനീയമായ ജനന നിയന്ത്രണ രീതികള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഗുളികകളുടെ 'കിംഗ്-കോംഗ്' എന്നറിയപ്പെടുന്ന മൗഞ്ചാരോ കഴിക്കുന്നവര്‍ അനാവശ്യ ഗര്‍ഭധാരണവും അനുബന്ധ അപകടസാധ്യതകളും ഒഴിവാക്കാന്‍ ഗുളികയ്‌ക്കൊപ്പം ഒരു അധിക ഗര്‍ഭനിരോധന മാര്‍ഗ്ഗം കൂടി ഉപയോഗിക്കാന്‍ വിദഗ്ദ്ധര്‍ പറയുന്നു.

ഇതുവരെ, മരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളില്‍ 40-ലധികം ഗര്‍ഭധാരണ റിപ്പോര്‍ട്ടുകള്‍ MHRA-യ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ 26 എണ്ണം മൗഞ്ചാരോയുമായി ബന്ധപ്പെട്ടതാണ്. രോഗികളും ഡോക്ടര്‍മാരും സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടുകളില്‍ ഗര്‍ഭം അലസല്‍, ജനന വൈകല്യങ്ങള്‍, ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടി കാണിക്കുന്നു.

ദഹനത്തെ മന്ദഗതിയിലാക്കുന്ന മൗഞ്ചാരോ ഓറല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പുറന്തള്ളുകയും അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുമ്പ് വെയിറ്റ് ലോസ് മരുന്നുകള്‍ നിര്‍ത്തിയതിന് ശേഷം രണ്ട് മാസം വരെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ തുടരാന്‍ സ്ത്രീകളോട് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.

  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  • ബ്രെയിന്‍ ട്യൂമര്‍ രോഗനിര്‍ണയം മണിക്കൂറുകള്‍ക്കുള്ളില്‍; സുപ്രധാന നേട്ടവുമായി നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഗവേഷകര്‍
  • സ്ത്രീകള്‍ പൊതുവായി ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ സ്തനാര്‍ബുദ സാധ്യത കൂട്ടും; മുന്നറിയിപ്പുമായി ബ്രസ്റ്റ് കാന്‍സര്‍ യുകെ
  • ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നിരട്ടി വര്‍ധിപ്പിക്കുമെന്ന് പഠനം!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions