സിനിമ

കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ചതായി പരാതി



നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ് എടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തിരുന്നു.


ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ ജീവനക്കാര്‍ പരാതി നല്‍കിയത്. വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ജീവനക്കാരികള്‍ 8,82,000 രൂപ നല്‍കിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് കവടിയാറിലെ ദിയയുടെ ആഭരണ/വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വ്യാജ ക്യൂആര്‍ കോഡ് വച്ച്, കസ്റ്റമേഴ്സിന്റെ പക്കല്‍ നിന്നും വന്‍ തുക വനിതാ ജീവനക്കാര്‍ തട്ടിയെടുത്തു എന്ന് ആരോപിച്ച്, ജീവനക്കാരുടെ പേര് പറഞ്ഞ് ദിയ പരാതി ഉയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകളും മറ്റും ദിയ ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിടുകയും ചെയ്തിരുന്നു.

അതേസമയം, ജീവനക്കാരുടെ പരാതി വ്യാജമാണ് എന്നാണ് കൃഷ്ണകുമാറിന്റെയും മകളുടെയും വാദം. കൃഷ്ണകുമാര്‍ മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതികളാക്കി കേസ് എടുത്തിട്ടുണ്ട്.

  • വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്‍ലാല്‍
  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions