യു.കെ.വാര്‍ത്തകള്‍

സൈബര്‍ ആക്രമണം: എന്‍എച്ച്എസ് ബ്ലഡ് ബാങ്കില്‍ പ്രതിസന്ധി; ഒരു മില്യണ്‍ രക്തദാതാക്കള്‍ രക്തദാനത്തിന് മുന്നോട്ട് വരണമെന്ന്

എന്‍എച്ച്എസിന്റെ സേവനങ്ങളെ ബാധിച്ച് സൈബര്‍ ആക്രമണം. എന്‍എച്ച്എസിന് അടിയന്തരമായി ഒരു മില്യണോളം രക്തദാതാക്കളെ വേണം. ബ്ലഡ് ബാങ്കുകളെ സാരമായി ബാധിച്ചുകഴിഞ്ഞിരിക്കുകയാണ് . സ്‌റ്റോക്ക് കുറവായതിനാല്‍ ആംബര്‍ അലര്‍ട്ട് പുറപ്പെടുവിച്ച അധികൃതര്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകാതിരിക്കാന്‍ ശക്തമായ നടപടി വേണ്ടിവരുമെന്ന് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് പറഞ്ഞു.ഈ നിലയില്‍ പോയാല്‍ രക്തത്തിന്റെ സപ്ലൈയില്‍ കടുത്ത ക്ഷാമമുണ്ടാകും. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളുടെ ജീവന് വരെ പ്രതിസന്ധിയുണ്ടാക്കും.

ജനസംഖ്യയിലെ രണ്ടു ശതമാനം മാത്രമാണ് സപ്ലൈയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം സഹായിച്ചത്. എട്ടു ലക്ഷം പേര്‍ മാത്രമാണ് ആവശ്യമുള്ള രക്തം നല്‍കിയതെന്ന് ചുരുക്കം. നിലവിലെ അവസ്ഥയില്‍ രക്തദാനത്തിന് ഒരു മില്യണ്‍ പേര്‍ മുന്നോട്ട് വരുമെന്ന് എന്‍എച്ച്എസ്എസ്ബിടി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം രക്തദാനത്തിന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും 24 ശതമാനം പേര്‍ മാത്രമാണ് രക്തദാനത്തിനെത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലണ്ടന്‍ ആശുപത്രികള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായതോടെയാണ് ആംബര്‍ അലര്‍ട്ട് വന്നത്. ഇതിന് ശേഷം രക്തത്തിന്റെ സ്‌റ്റോക്ക് താഴ്ന്ന നിലയില്‍ തുടരുകയാണ്. ഒ നെഗറ്റീവിനാണ് ഏറ്റവും ആവശ്യം. കൂടുതല്‍ പേര്‍ ബ്ലഡ് ഡൊണേഷനായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions