നാട്ടുവാര്‍ത്തകള്‍

ഹണിമൂണ്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു, ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നവവധു ക്വട്ടേഷന്‍ നല്‍കി

ഹണിമൂണിനിടെ മേഘാലയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാജ രഘുവംശി എന്ന യുവാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. 'കാണാതായ' ഭാര്യയെ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്വട്ടേഷന്‍ കൊലയാളികളെ നിയമിച്ചാണ് ഭാര്യ സോനം കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഗാസിപൂരിലെ ഒരു ധാബയില്‍ സോനത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചികിത്സയ്ക്കായി ഗാസിപൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. അവിടെ വെച്ച് പൊലീസിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

രാത്രിയില്‍ നടത്തിയ റെയ്ഡുകളില്‍ മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി മേഘാലയ പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഇദാഷിഷ നോങ്റാങ് പറഞ്ഞു. ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റ് രണ്ട് പേരെ ഇന്‍ഡോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ കൊല്ലാന്‍ സോനം തങ്ങളെ വാടകയ്ക്കെടുത്തതാണെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

മെയ് 23 ന് ഈസ്റ്റ് ഖാസി ഹില്‍സിലെ ചിറാപുഞ്ചിയില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് നവദമ്പതികളായ രാജ രഘുവംശിയെയും ഭാര്യ സോനത്തിനെയും കാണാതായത്. ഒരു ദിവസം മുമ്പ് ദമ്പതികള്‍ നോന്‍ഗ്രിയാറ്റില്‍ എത്തിയിരുന്നു. അവസാനമായി ബാലാജി ഹോംസ്റ്റേയില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് ഇവരെ കണ്ടത്. കാണാതായതിന്റെ ഒരു ദിവസത്തിന് ശേഷം അവര്‍ വാടകയ്ക്കെടുത്ത ഒരു സ്‌കൂട്ടര്‍ സൊഹ്റാരിമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പത്ത് ദിവസങ്ങള്‍ക്ക് ശേഷം, രാജാ രഘുവംശിയുടെ മൃതദേഹം റിയാത് അര്‍ലിയാങ്ങിലെ വീസാവ്ഡോംഗിലെ കൊക്കയില്‍ കണ്ടെത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വടിവാളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടര്‍ന്ന് കാണാതായ ഭാര്യയ്ക്കായി വ്യാപകമായ തിരച്ചില്‍ നടത്തി.

ശനിയാഴ്ച മേഘാലയയിലെ ഒരു ടൂറിസ്റ്റ് ഗൈഡ്, ദമ്പതികളെ കാണാതായ ദിവസം മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി അവകാശപ്പെട്ടിരുന്നു. ഇതു നിര്‍ണ്ണായകമായി.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions