യു.കെ.വാര്‍ത്തകള്‍

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറക്കുമതി ചെയ്ത വിലകുറഞ്ഞ കോഴിയിറച്ചിയും ബീഫും

യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യാപകമായി വിലകുറഞ്ഞ കോഴിയിറച്ചിയും ബീഫും വില്‍ക്കുന്നതായി നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്‍ . ഓസ്‌ട്രേലിയ, പോളണ്ട്, ഉറുഗ്വേ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് ഈ ഭക്ഷ്യ ഉത്പന്നങ്ങള്‍. ഈ രാജ്യങ്ങളിലെ ഇത്തരം ഭക്ഷ്യ ഉത്പന്നങ്ങള്‍ യുകെയില്‍ നിന്ന് വ്യത്യസ്തമായ മാനദണ്ഡങ്ങളില്‍ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത് . ഇതിന്റെ ഫലമായാണ് ഇറക്കുമതി ചെയ്യുന്ന ഈ ഭക്ഷ്യ ഉത്പന്നങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നതിന് പിന്നിലെ കാരണം .

ഉത്തരം ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് യുകെയിലെ കര്‍ഷകരുടെയും പൊതുജനങ്ങളുടെയും താത്‌പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന അഭിപ്രായവും ശക്തമാണ്. പോളിഷ് ചിക്കന്‍ പോലെ ഓസ്‌ട്രേലിയന്‍ ബീഫും സാധാരണയായി യുകെയിലെ മാംസത്തേക്കാള്‍ വ്യത്യസ്തമായ മൃഗക്ഷേമ, പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഉത്പാദിപ്പിക്കുന്നത്. മോറിസണ്‍ അസ്‌ഡ തുടങ്ങി എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇത്തരം വിലകുറഞ്ഞ കോഴിയിറച്ചിയും ഭക്ഷ്യ ഉത്പന്നങ്ങളും സുലഭമാണ്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഇത്തരം നീക്കം യുകെയിലെ കര്‍ഷകരോട് ചെയ്യുന്ന വഞ്ചനയാണെന്ന് ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറില്‍ നിന്നുള്ള ബീഫ്, ആട്, ധാന്യ കര്‍ഷകനായ സ്റ്റുവര്‍ട്ട് റോബര്‍ട്ട്സ് പറഞ്ഞു.

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നതിനാണ് തങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പറയുന്നത്. റെഡ് മീറ്റിന്റെ വില സമീപ മാസങ്ങളില്‍ കുതിച്ചുയര്‍ന്നിരുന്നു. മെയ് 3 ന് യുകെ ഫാം ഗേറ്റ് ബീഫ് വില കിലോഗ്രാമിന് 713.3 പെന്‍സാണെന്ന് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് (AHDB) പറയുന്നു. ഇത് വര്‍ഷം തോറും 43.8% വര്‍ദ്ധനവാണ്. കാര്‍ഷിക ലാഭത്തിലെ ഇടിവും സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലും അടുത്ത വര്‍ഷം ബീഫ് ഉത്പാദനം 5% കുറയുമെന്ന് AHDB പ്രവചിക്കുന്നു. ഇതും വില കുതിച്ചുയരുന്നതിന് വഴിവയ്ക്കും .

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions