യു.കെ.വാര്‍ത്തകള്‍

റേച്ചല്‍ റീവ്‌സിന്റെ നികുതി കൂട്ടല്‍ ബജറ്റിന് പിന്നാലെ രണ്ടര ലക്ഷം തൊഴിലുകള്‍ നഷ്ടമായെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി കൂട്ടല്‍ ബജറ്റിന് പിന്നാലെ രണ്ടര ലക്ഷം തൊഴിലുകള്‍ നഷ്ടമായെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍. ഈ ക്ഷീണം പരിഹരിക്കാനായി വമ്പന്‍ ചെലവഴിക്കല്‍ പദ്ധതി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ചാന്‍സലര്‍. എന്നാല്‍ രാജ്യത്തെ തൊഴില്‍ മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടം നേരിടുകയാണെന്ന കണക്കുകള്‍ ഇതോടൊപ്പം പുറത്തുവന്നത് ചാന്‍സലര്‍ക്ക് ആഘാതമായി.

സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശരിപ്പെടുത്തിയെന്ന വാദം ഉന്നയിക്കുന്ന ചാന്‍സലര്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന് ശേഷം രണ്ടരലക്ഷത്തോളം തൊഴിലുകള്‍ നഷ്ടമായെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 25 ബില്ല്യണ്‍ പൗണ്ടിന്റെ ജോബ് ടാക്‌സ് ഈടാക്കിയ നടപടി തിരിച്ചടിക്കുമെന്ന അടിസ്ഥാന പാഠം മറന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലൂടെ നേടിയ തുക എങ്ങനെ വിവിധ വകുപ്പുകള്‍ വീതിക്കണമെന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ക്കൊടുവില്‍ തീരുമാനത്തിലെത്തിയതോടെ വരും വര്‍ഷങ്ങളിലെ ചെലവഴിക്കല്‍ പദ്ധതികള്‍ വെളിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ചാന്‍സലര്‍. ലേബര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയാന്‍ ഒരു മാസം ബാക്കിനില്‍ക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് അവരുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിയെന്ന് അനുഭവപ്പെടാന്‍ സാധ്യതയില്ലെന്ന് റീവ്‌സ് സമ്മതിച്ചു.

എന്നിരുന്നാലും ചെലവഴിക്കല്‍ പദ്ധതികള്‍ ആരംഭിക്കുന്നതോടെ തൊഴിലാളി വര്‍ഗ്ഗം മെച്ചപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് ചാന്‍സലറുടെ വാദം. അടുത്ത അഞ്ച് വര്‍ഷത്തില്‍ ലേബര്‍ ഗവണ്‍മെന്റ് 300 ബില്ല്യണ്‍ പൗണ്ട് അധികം ചെലവിടുമെന്നാണ് റീവ്‌സ് പ്രഖ്യാപിക്കുക. ബ്രിട്ടനിലെ ഓരോരുത്തര്‍ക്കും 8100 പൗണ്ട് അധികം എന്ന കണക്ക് 'ചെലവുചുരുക്കലിന്റെ' അവസാനമാകുമെന്ന് മന്ത്രിമാര്‍ പറയുന്നു. എന്നാല്‍ ഇതിനെല്ലാം അവസാനം നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ്.

നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം കൂട്ടിയത് ചെറുകിട ഇടത്തരം ബിസിനസുകളെ ദോഷകരമായി ബാധിക്കുകയും തൊഴില്‍ നഷ്ടം രൂക്ഷമാകുകയും ചെയ്തിരുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions