യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ റോബോട്ടിക് സര്‍ജറി; ലക്ഷക്കണക്കിന് പേര്‍ക്ക് ലഭ്യമാക്കും

ആശുപത്രി ചികിത്സകള്‍ വേഗത്തിലാക്കാന്‍ നടപടിയുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ റോബോട്ടിക് സര്‍ജറിയാണ് നടത്തുക. ഇതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് റോബോട്ട് അസിസ്റ്റ് ചെയ്യുന്ന സര്‍ജറി ലഭ്യമാക്കും. അടുത്ത ഒരു ദശകത്തിനിടെ ലക്ഷക്കണക്കിന് പേര്‍ക്ക് കൂടി റോബോട്ടിക് സര്‍ജറി ലഭ്യമാക്കാനാണു പദ്ധതി.

കാന്‍സര്‍, ഹിസ്റ്റെറെക്ടമി, സന്ധി മാറ്റിവെയ്ക്കല്‍ എന്നിങ്ങനെ വിവിധ അവസ്ഥകളില്‍ പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുമ്പോള്‍ റോബോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത് ഡോക്ടര്‍മാര്‍ കാര്യമായി വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് നീക്കം. മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്ക് പുറമെയാണ് ഇത്.

നിലവില്‍ 70,000 പേര്‍ റോബോട്ട് അസിസ്റ്റഡ് സര്‍ജറിക്ക് വിധേയമാകുന്നുണ്ടെങ്കില്‍ ഇത് 2025 ആകുന്നതോടെ 500,000 ആയി ഉയര്‍ത്താനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി പ്രഖ്യാപനം നടത്തുന്നത്. '2029-ഓടെ ഹൃസ്വമായ ഇലക്ടീവ് വെയ്റ്റിംഗ് സമയത്തിലേക്ക് തിരിച്ചെത്താനാണ് എന്‍എച്ച്എസ് വാഗ്ദാനം. രോഗികള്‍ക്ക് ലഭ്യമായ മികച്ച ചികിത്സ ഉറപ്പാക്കാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കും', എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കി പറഞ്ഞു.

റോബോട്ടിക് സര്‍ജറി പ്രൊസീജ്യറുകളുടെ വേഗത മാത്രമല്ല, രോഗികള്‍ക്ക് മെച്ചപ്പെട്ട ഫലവും നല്‍കും, വേഗത്തില്‍ രോഗമുക്തി നേടാനും, ആശുപത്രി വാസം കുറയ്ക്കാനും കഴിയും, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2035 ആകുന്നതോടെ പത്തില്‍ ഒന്‍പത് കീഹോള്‍സര്‍ജറികളും റോബോട്ടിനെ ഉള്‍പ്പെടുത്തിയാകും പൂര്‍ത്തിയാക്കുക. നിലവില്‍ അഞ്ചിലൊന്ന് കേസുകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്, മാക്കി വ്യക്തമാക്കി.

  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions