യു.കെ.വാര്‍ത്തകള്‍

വടക്കന്‍ അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ വീടുകള്‍ക്ക് മുന്നില്‍ പൗരത്വ ബോര്‍ഡുകള്‍ വയ്‌ക്കേണ്ട സ്ഥിതി

കുടിയേറ്റ വിരുദ്ധ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന വടക്കന്‍ അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ വീടുകള്‍ക്ക് മുന്നില്‍ പൗരത്വം വെളിപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സ്ഥിതിയില്‍. കുടിയേറ്റ വിരുദ്ധ കലാപങ്ങളില്‍ നിന്നും രക്ഷപ്പെടാനായി കുടുംബങ്ങള്‍ അഭയം തേടിയ ലെഷര്‍ സെന്ററില്‍ കലാപകാരികള്‍ തീയിട്ടു.

കൗണ്ടി ആന്‍ട്രിമിലെ ലാര്‍നെ ലെഷര്‍ സെന്ററിലാണ് ഡസന്‍ കണക്കിന് കലാപകാരികള്‍ അക്രമം നടത്തിയത്. ഇവിടെ റൊമാനിയന്‍ കുടിയേറ്റക്കാരെയും, കുടുംബങ്ങളെയും പാര്‍പ്പിച്ചുവെന്ന പേരിലായിരുന്നു അക്രമം. അതേസമയം മുന്‍കൂര്‍ വിവരം ലഭിച്ച അധികൃതര്‍ കുടുംബങ്ങളെ ഇതിന് മുന്‍പ് തന്നെ ഇവിടെ നിന്നും മാറ്റിയിരുന്നു.

ഓണ്‍ലൈനില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളാണ് അക്രമത്തിന് വഴിമാറുന്നതെന്നാണ് വിവരം. റൊമാനിയന്‍ കുടിയേറ്റക്കാരെ വേട്ടയാടാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ട്. ഇതോടെ അക്രമസംഭവങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള കൗണ്ടി ആന്‍ട്രിമില്‍ കുടുംബങ്ങളും, ബിസിനസ്സുകളും തങ്ങളുടെ രാജ്യം വെളിപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് അക്രമങ്ങളില്‍ നിന്നും രക്ഷനേടാന്‍ നിര്‍ബന്ധിതരാകുകയാണ്.

ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയെ രണ്ട് 14 വയസ്സുകാര്‍ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതും, ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റൊമാനിയന്‍ പരിഭാഷകരെ ഉപയോഗിച്ചെന്ന വാര്‍ത്തയുമാണ് വ്യാപക അക്രമങ്ങളിലേക്ക് നയിച്ചത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions