നാട്ടുവാര്‍ത്തകള്‍

ലണ്ടനിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീണു; 247 പേര്‍ കൊല്ലപ്പെട്ടു

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്‌ വിക്കിലേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം ടേക്ക്ഓഫിനിടെ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 241 പേരും വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളേജിന്റെ യുജി ഹോസ്റ്റല്‍ മെസ്സിലെ 6 എംബിബിഎസ് വിദ്യാര്‍ഥികളും അടക്കം 247 പേര്‍ കൊല്ലപ്പെട്ടു 625 അടി മുകളില്‍ എത്തിയപ്പോഴാണ് വിമാനം താഴേയ്ക്ക് പതിച്ചത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 1.38 നായിരുന്നു ടേക്ക്ഓഫ്. സെക്കന്റുകള്‍ക്കുള്ളിലാണ് അപകടം. 230 യാത്രക്കാരും 12 ക്രൂ മെമ്പേഴ്‌സുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ 53 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്. ഇവര്‍ക്കു പുറമേ ഒരു കാനഡ പൗരനും ഏഴ് പോര്‍ച്ചുഗല്‍ സ്വദേശികളും വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 169 ഇന്ത്യക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു.

വിമാനം തകര്‍ന്നുവീണത് മേഘാണി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിന്റെ യുജി ഹോസ്റ്റല്‍ മെസ്സിന് മുകളിലേക്കായിരുന്നെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഇതില്‍ നാലുപേര്‍ യുജി വിദ്യാര്‍ഥികളും ഒരാള്‍ പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡന്റുമാണ്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിമാനം തകര്‍ന്നുവീണ സമയത്ത് ഹോസ്റ്റല്‍ മെസ്സില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളുണ്ടായിരുന്നു. അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ ഭക്ഷണം വിളമ്പിയ പ്ലേറ്റുകളും ഗ്ലാസുകളും ഉള്‍പ്പെടെയുള്ളവ ഹോസ്റ്റല്‍ മെസിലെ മേശകള്‍ക്കു മീതേ കിടക്കുന്നതായികാണാം.

യുകെ സമയം വൈകിട്ട് 6:25 നു അവിടെ എത്തേണ്ട വിമാനമായിരുന്നു. എല്ലാ എമര്‍ജന്‍സി യൂണിറ്റും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട് . സ്ഥലത്തുനിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്.

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു. പറന്നുയര്‍ന്ന ഉടന്‍ താഴേക്ക് പറന്ന വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മേഘാനി ന​ഗറിലെ ജനവാസ മേഖലയിലാണ് തകര്‍ന്നുവീണത്.

വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടന്‍ പൈലറ്റ് 'മെയ് ‍ഡേ' അപായ സിഗ്നല്‍ എയര്‍ ട്രാഫ്ക് കണ്‍ട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടു. അപകടത്തില്‍പെട്ട പലരേയും ആശുപത്രികളിലെത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നതായാണ് ഡിജിസിഎ അറിയിച്ചത്. ​പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായെന്നും സൂചനയുണ്ട്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷായുമായും സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ വിമാനം അപകടത്തില്‍പെട്ട വിവരം അഗാധ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നതായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന എല്ലാവരുടേയും കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പമാണ് ഞങ്ങള്‍. ദുരിതബാധിതരേയും അവരുടെ കുടുംബാംഗങ്ങളേയും പിന്തുണക്കുന്നതിലാണ് ഞങ്ങളുടെ പ്രാഥമിക പരിഗണന. രക്ഷാപ്രവര്‍ത്തകരെ സഹായിക്കുന്നതിനും ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ പരിചരണവും കഴിവിന്റെ പരമാവധി ഉറപ്പു വരുത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെതന്നെ പങ്കുവെക്കും. ദുരിതബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് വിവരശേഖരണത്തിനായി അടിയന്തര സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions