നാട്ടുവാര്‍ത്തകള്‍

ദുരന്തം കണ്‍മുന്നില്‍ കണ്ടപ്പോഴും പ്രോട്ടോക്കോള്‍ പാലിച്ച് 'മേയ് ഡേ' വിളിച്ചറിയിച്ച് ക്യാപ്റ്റനും, കോ-പൈലറ്റും

അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നപ്പോള്‍ യാത്ര ചെയ്തവര്‍ക്കെല്ലാം ലണ്ടന്‍ നഗരമെന്ന ലക്ഷ്യം മാത്രമായിരുന്നു ചിന്ത. പക്ഷെ ആ വിമാനത്തിലെ രണ്ട് പേര്‍ക്ക് അപ്പോഴേയ്ക്കും മുന്നിലുള്ളത് മരണമാണെന്ന് അതിവേഗം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അവരാണ് ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ കോക്ക്പിറ്റില്‍ ഉണ്ടായിരുന്ന പൈലറ്റുമാര്‍. പറന്നുയര്‍ന്നതിന് സെക്കന്റുകള്‍ക്കുള്ളില്‍ ദുരന്തം തങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു.

എന്നിട്ടും ക്യാപ്റ്റന്‍ സുമീത് സബര്‍വാളും, കോ-പൈലറ്റ് ക്ലൈവ് കുന്ദറും പ്രോട്ടോക്കോള്‍ പാലിച്ചു. അവര്‍ 'മേയ് ഡേ' വിളിച്ച് അറിയിച്ചു. പക്ഷെ ആ ശ്രമങ്ങളെല്ലാം പാഴായി. ലണ്ടനിലേക്ക് 242 ജീവനുകളുമായി സന്തോഷപൂര്‍വ്വം പറന്നെത്തേണ്ട വിമാനം റണ്‍വെയുടെ അവസാനം വെച്ച് തന്നെ താഴേക്ക് വീണു. ഇടിച്ചിറങ്ങിയത് മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്കാണ്. രണ്ടായി പിളര്‍ന്ന് ഉഗ്രസ്‌ഫോടനം നടന്നു. എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ വെന്തുവെണ്ണീറായി.

അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തി ആളുകളെ രക്ഷിക്കാന്‍ പോലും ദൃക്‌സാക്ഷികള്‍ക്ക് സാധിച്ചില്ല. ഒരു അഗ്നിഗോളമാണ് അവിടെ ഉയര്‍ന്നത്. ഇന്ത്യയിലെ അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാറ്റ്‌വിക്ക് വരെ നിര്‍ത്താതെ ഒന്‍പത് മണിക്കൂറും, 50 മിനിറ്റും സഞ്ചരിക്കാന്‍ ആവശ്യമായ ഇന്ധനം നിറച്ച വിമാനമായിരുന്നതാണ് ഇതിന് കാരണം.

മാനത്തേക്ക് ഉയര്‍ന്ന കനത്ത പുകയോടെ വിമാനം തകര്‍ന്നതായി സമീപവാസികള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ കൊണ്ട് വാര്‍ത്ത ലോകം മുഴുവന്‍ പടര്‍ന്നു. ലണ്ടനിലേക്കുള്ള വിമാനത്തില്‍ 169 ഇന്ത്യന്‍ പൗരന്‍മാരെ കൂടാതെ 53 ബ്രിട്ടീഷുകാരും, ഏഴ് പോര്‍ച്ചുഗീസുകാരും, ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. 40-കാരനായ രമേഷ് വിശ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തി.

ഫ്‌ളൈറ്റ്‌റഡാര്‍ 24 വിവരങ്ങള്‍ പ്രകാരം ടേക്ക് ഓഫിനായി നീങ്ങിയ വിമാനം നിലത്ത് നിന്നും 436 അടി ഉയരത്തില്‍ മാത്രമാണ് എത്തിയത്. 174 നോട്ട് വേഗത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്. ഒരു കൊമേഴ്‌സ്യല്‍ വിമാനത്തിന് ഈ ഉയരം പര്യാപ്തമായിരുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഈ ഉയരം വര്‍ദ്ധിപ്പിക്കാന്‍ കഴിയാതെ പോയ തടസ്സമാണ് ഡ്രീംലൈനറിനെ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions