സിനിമ

പോളോ കളിക്കുന്നതിനിടെ തേനീച്ച തൊണ്ടയില്‍ കുടുങ്ങി ഹൃദയാഘാതം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് മരിച്ചു

പ്രമുഖ പോളോ താരവും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. വ്യാഴാഴ്ച ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

പോളോ കളിക്കുന്നതിനിടെ തേനീച്ച തൊണ്ടയില്‍ കുടുങ്ങുകയും തുടര്‍ന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും സംഭവിക്കുകയുമായിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരിഷ്മ കപൂറിനും സഞ്ജയ്ക്കും സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചിരുന്നു. ഓട്ടോ കമ്പോണന്റ്‌സ് കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍.

11 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം 2016ല്‍ ആണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. 2003ല്‍ ആയിരുന്നു സഞ്ജയും കരിഷ്മയും വിവാഹിതരായത്.

ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നാണ് കരിഷ്മയുടെയും സഞ്ജയുടെയും വിവാഹമോചനം. സഞ്ജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് കോടതിയില്‍ കരിഷ്മ ഉന്നയിച്ചത്. സഞ്ജയ് തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും ഹണിമൂണ്‍ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം സഞ്ജയ് കപൂറിന്റെ ആസ്തി 10300 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂര്‍.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions