നാട്ടുവാര്‍ത്തകള്‍

മുത്തശ്ശിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കാനായി ലണ്ടനില്‍ നിന്നെത്തിയ സഹോദരിമാര്‍ വിമാന ദുരന്തത്തിനിരയായി

മുത്തശ്ശിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കാനായി ലണ്ടനില്‍ നിന്നും അഹമ്മദാബാദിലെത്തിയ സഹോദരിമാര്‍ക്ക് മടങ്ങിവരവില്‍ എയര്‍ ഇന്ത്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. 20-കളില്‍ പ്രായമുള്ള ധീര്‍, ഹീര്‍ ബാക്‌സി സഹോദരിമാരാണ് യുകെ തലസ്ഥാനത്ത് നിന്നും അഹമ്മദാബാദിലുള്ള മുത്തശ്ശിയെ കാണാനായി പോയത്. എന്നാല്‍ ഗാറ്റ്‌വിക്കിലേക്കുള്ള മടങ്ങിവരവില്‍ വെറും 60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവരുടെ യാത്ര എന്നന്നേയ്ക്കുമായി അവസാനിക്കുകയായിരുന്നു.

ഫാഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന ധീറും, റിന്യൂവബിള്‍ എമര്‍ജി മേഖലയില്‍ പ്രൊജക്ട് ലീഡറായി ജോലി ചെയ്ത ഹീറും മുന്‍പ് സിംഗപ്പൂരിലായിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ വിമാനം മെഡിക്കല്‍ കോളേജ് ഹോസ്റ്റ സഹോദരിമാര്‍ക്ക് കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

പറക്കാനുള്ള ശേഷിയില്ലാത്ത പോലെ തോന്നിച്ച വിമാനം പെട്ടെന്ന് ഉയരം താഴുകയും, മൂക്കൂകുത്തുകയുമായിരുന്നു. ഇടിച്ചിറങ്ങിയ വിമാനം പെട്ടെന്ന് പൊട്ടിത്തെറിക്കുക കൂടി ചെയ്തതോടെയാണ് ഒരാളൊഴികെ 241 യാത്രക്കാര്‍ക്കും അന്ത്യം സംഭവിച്ചു.

എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജകുടുംബത്തിലെ അംഗങ്ങള്‍ ട്രൂപ്പിംഗ് ദി കളര്‍ പരേഡില്‍ കറുത്ത ആംബാന്‍ഡ് ധരിച്ചാണ് എത്തുകയെന്ന് അറിയിച്ചിട്ടുണ്ട്. പരേഡില്‍ ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്യും.

അതേസമയം, അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് രമേഷ് ആശുപത്രി കിടക്കയില്‍ നിന്നും അപകടത്തിന് മുന്‍പുള്ള സ്ഥിതികളെ കുറിച്ച് സൂചനകള്‍ നല്‍കിയത് അന്വേഷണത്തില്‍ സുപ്രധാനമായി മാറുമെന്നാണ് കരുതുന്നത്. 'ആദ്യ മൈലില്‍ തന്നെ പ്ലെയിന്‍ കുടുങ്ങിയത് പോലെ തോന്നി, എന്തോ പറ്റിയത് പോലെയായിരുന്നു. പെട്ടെന്ന് ലൈറ്റുകള്‍ ഓണായി. പച്ചയും, വെളുപ്പും ലൈറ്റുകള്‍ വിമാനത്തില്‍ ഓണായി. പൈലറ്റ് വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു', രമേഷ് പറഞ്ഞു.


  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions