യു.കെ.വാര്‍ത്തകള്‍

ലക്ഷക്കണക്കിന് രോഗികളെ ആശുപത്രികള്‍ക്ക് പകരം ജിപിമാര്‍ക്ക് ചികിത്സിക്കാന്‍ വിട്ടുനല്‍കും


എന്‍എച്ച്എസ് 'ഹിമാലയന്‍' വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ പരിഷ്‌കാരങ്ങളുമായി ലേബര്‍ ഗവണ്‍മെന്റ്. വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഭാരം ജിപിമാര്‍ക്ക് കൈമാറാനാണ് ഒരുക്കം.

ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് കെയര്‍ നല്‍കുന്നതിന് പകരം കൂടുതല്‍ രോഗികളെ ജിപിമാര്‍ക്ക് നല്‍കാനാണ് എന്‍എച്ച്എസ് പ്രതിസന്ധി നേരിടാനുള്ള പരിഷ്‌കാരങ്ങളില്‍ പ്രധാനം. പതിവ് അപ്പോയിന്റ്‌മെന്റുകള്‍ കമ്മ്യൂണിറ്റി സര്‍വ്വീസുകളില്‍ രോഗികളുടെ വീടുകള്‍ക്ക് അടുത്തായി പൂര്‍ത്തിയാക്കിയാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാമെന്ന് ഗവണ്‍മെന്റ് കരുതുന്നു.

സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിച്ച് ഹെല്‍ത്ത് സര്‍വ്വീസില്‍ ഇന്‍-പേഴ്‌സണ്‍ അപ്പോയിന്റ്‌മെന്റുകള്‍ കുറയ്ക്കാനും നീക്കമുണ്ട്. എന്‍എച്ച്എസ് ആപ്പും, രോഗികള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഡിവൈസുകളും നല്‍കി റിമോട്ടായി ചികിത്സ നല്‍കുകയാണ് ഇതുവഴി ചെയ്യുക.

ഓരോ വര്‍ഷവും നല്‍കുന്ന 135 മില്ല്യണ്‍ ആശുപത്രി ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളില്‍ പകുതിയും അനാവശ്യമാണെന്ന് എന്‍എച്ച്എസ് മേധാവികള്‍ അവകാശപ്പെടുന്നു. കൂടാതെ ഫോളോ അപ്പും, കണ്‍സള്‍ട്ടേഷനും സര്‍ജറികള്‍ നടത്താമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗവണ്‍മെന്റിന്റെ പത്ത് വര്‍ഷത്തെ പദ്ധതിയിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions