യു.കെ.വാര്‍ത്തകള്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി; ലാന്‍ഡ് ചെയ്തത് യുദ്ധകപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ബ്രിട്ടീഷ്യു ദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ പരിശോധനയ്ക്കും നടപടികള്‍ക്ക് ശേഷം ആയിരിക്കും വിമാനം വിട്ടയക്കുക.

ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്. ശനിയാഴ്ച ഇന്നലെ രാത്രി 9.30 നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. ലാന്‍ഡിംഗിനായി എമര്‍ജന്‍സി സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇമ്മിഗ്രേഷന്‍, എയര്‍ഫോഴ്‌സ്, ക്ലിയറന്‍സിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂ. വിമാനത്തില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഡോമസ്റ്റിക് ബേയിലാണ് ഉണ്ടായിരുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions