നാട്ടുവാര്‍ത്തകള്‍

അത്ഭുതമല്ല, രക്ഷിച്ചത് പൊടുന്നനെയുള്ള പ്രവൃത്തിയെന്ന് രമേശ് വിശ്വാസ്

242 പേര്‍ യാത്ര ചെയ്ത എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ഒരോയൊരു വ്യക്തിയാണ്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യ അത്ഭുതമല്ല, രക്ഷിച്ചത് പൊടുന്നനെയുള്ള പ്രവൃത്തിയെന്ന് രമേശ് വിശ്വാസ് വംശജനായ രമേശ് വിശ്വാസ് കുമാറിന്റെ രക്ഷപ്പെടല്‍ ഒരു അത്ഭുതം തന്നെയാണെന്ന് വിദഗ്ധര്‍ പോലും വിലയിരുത്തി. എന്നാല്‍ വെറും അത്ഭുതം മാത്രമല്ല, സെക്കന്റുകള്‍ക്കുള്ളിലുണ്ടായ പ്രതികരണം കൂടിയാണ് വിശ്വാസ് കുമാറിന്റെ ജീവന്‍ രക്ഷപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് വന്‍ അഗ്നിഗോളമായി മാറിയിരുന്നു. നിമിഷങ്ങള്‍ കൊണ്ട് സംഭവിച്ച ഈ ദുരന്തത്തിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നും നടന്ന് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചതാണ് തന്റെ ജീവന്‍ രക്ഷപ്പെടുത്തിയതെന്ന് രമേഷ് പറയുന്നു. എന്നിരുന്നാലും ചെറിയ പരുക്കുകള്‍ മാത്രമാണ് ഏറ്റതെന്നത് ഒരു അത്ഭുതമാണെന്ന് ഈ 40-കാരനും കരുതുന്നു.

സഹോദരനൊപ്പം ഇന്ത്യയില്‍ പോയി ലണ്ടനിലേക്ക് മടങ്ങവെയായിരുന്നു ദുരന്തം. വ്യാഴാഴ്ച ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട വിമാനത്തില്‍ കയറുമ്പോള്‍ ലണ്ടനിലുള്ള കുടുംബത്തിന് സമീപത്തേക്ക് മടങ്ങിയെത്തുന്ന സന്തോഷത്തിലായിരുന്നു. അഹമ്മദാബാദില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ 11എ സീറ്റിലാണ് രമേഷ് ഇരുന്നത്. എമര്‍ജന്‍സി വാതിലിന് തൊട്ടരികില്‍ ഇരുന്നതിനാലാണ് ഇദ്ദേഹത്തിന് പെട്ടെന്ന് പുറത്തിറങ്ങാന്‍ സഹായകമായത്.

ദുരന്തത്തില്‍ രമേഷിന്റെ സഹോദരന്‍ അജയ് കുമാര്‍ ഉള്‍പ്പെടെ 53 ബ്രിട്ടീഷ് പൗരന്‍മാരുടെയും ജീവന്‍ പൊലിഞ്ഞിരുന്നു. രമേഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions