നാട്ടുവാര്‍ത്തകള്‍

കൊച്ചിയില്‍ ട്രോളി ബാഗില്‍ 37 കിലോ കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിനിയും യുവതിയും പിടിയില്‍

കൊച്ചി: ബംഗാളില്‍ നിന്ന് ട്രോളി ബാഗില്‍ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിനിയും മറ്റൊരു യുവതിയും പിടിയിലായി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് യുവതികള്‍ പിടിയിലായത്. മുര്‍ഷിദാബാദ് സ്വദേശിനികളായ 21 കാരായ സോണിയ സുല്‍ത്താനയും അനിത ഖാത്തൂനുമാണ് അറസ്റ്റിലായത്.

ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം ബംഗാളില്‍ നിന്ന് കൊച്ചിയില്‍ കഞ്ചാവ് എത്തിച്ച് ഇടപാടുകാര്‍ക്കായി റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമില്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. അതേ സമയത്ത് അവിടെ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളത്തിലേക്ക് ട്രിപ്പെന്ന പേരിലായിരുന്നു രണ്ട് യുവതികളുടെയും കഞ്ചാവ് കടത്ത്. ബംഗളൂരുവില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. പാലക്കാട് പരിശോധന കര്‍ശനമാക്കിയതോടെ റൂട്ട് മാറ്റിപ്പിടിച്ചെങ്കിലും യുവതികള്‍ കുടുങ്ങുകയായിരുന്നു. ഓര്‍ഡര്‍ പ്രകാരമുള്ള കഞ്ചാവ് ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന ക്യാരിയേഴ്സാണ് യുവതികള്‍.

പോക്കറ്റ് മണിക്ക് വേണ്ടിയാണ് യുവതികളുടെ കഞ്ചാവ് കടത്ത്. സുരക്ഷിതമായി കഞ്ചാവ് എത്തിച്ചാല്‍ നിശ്ചിത തുക കമ്മിഷനായി ലഭിക്കും. കൈമാറിയതിന് ശേഷം അധികം വൈകാതെ നാട്ടിലേക്ക് മടങ്ങും. ഇവര്‍ക്കൊപ്പം മറ്റൊരു യുവാവമുണ്ടെന്നാണ് വിവരം.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions