നാട്ടുവാര്‍ത്തകള്‍

വഴങ്ങിയില്ലെങ്കില്‍ പൂജ ചെയ്ത് മക്കളെ കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍. പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ സഹ പൂജാരിയായ അരുണ്‍ ആണ് അറസ്റ്റിലായത്. കര്‍ണാടക സ്വദേശിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും യുവതിയുടെ പരാതിയുണ്ട്. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബ പ്രശ്‌നം തീര്‍ക്കാനാണ് യുവതി ഈ ക്ഷേത്രത്തില്‍ എത്തിയത്. ഓണ്‍ലൈന് പരസ്യം കണ്ടാണു യുവതി പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തുന്നത്.

മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ സൗഹൃദത്തിലായി.കുടുംബത്തിനു മേല്‍ ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതു മാറ്റാനായി പ്രത്യേക പൂജകള്‍ വേണമെന്നും അരുണ്‍ പറഞ്ഞു.പിന്നീട് നിരന്തരം ഫോണില്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും നഗ്‌ന വിഡിയോ എടുത്ത് കേരളത്തില്‍ എത്തിച്ച് കാറില്‍ വെച്ച് പീഡിപ്പിച്ചു എന്നുമാണ് പരാതി.

വഴങ്ങിയില്ലെങ്കില്‍ മക്കള്‍ മരിച്ചു പോകുന്നതിനുള്ള പൂജ ചെയ്യുമെന്നുവരെ ഇവരെ ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. മറ്റ് വഴികളില്ലാതായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, സ്ത്രീയെ തുടര്‍ച്ചയായി ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും ബന്ധപ്പെട്ടതിന്റെ എല്ലാ രേഖകളും കര്‍ണാടക പൊലീസിനെ ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് അറസ്റ്റ്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions