യു.കെ.വാര്‍ത്തകള്‍

പാക്കിസ്ഥാന്‍ ഗ്യാംഗ് പീഡിപ്പിച്ചത് അനേകം ബ്രിട്ടീഷ് പെണ്‍കുട്ടികളെ; മാപ്പ് പറഞ്ഞ് ഹോം സെക്രട്ടറി

ലണ്ടന്‍: പാക്കിസ്ഥാന്‍ ഗ്രൂമിംഗ് ഗ്യാംഗുകളുടെ പീഡനങ്ങള്‍ക്ക് ഇരകളായവരോട് ക്ഷമാപണം നടത്തി ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ . എന്നാല്‍, കുറ്റവാളികളുടെ വംശീയതയുമായ ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇരകള്‍ക്ക് നീതി നല്‍കുന്ന കാര്യത്തില്‍ വലിയ പരാജയമാണ് സമ്മതിച്ചതെന്ന ബരോണസ് കേസീയുടെ റീവ്യൂ റിപ്പോര്‍ട്ട് പരാമര്‍ശിച്ച ഹോം സെക്രട്ടറി ഇനി ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാകില്ലെന്നും ഉറപ്പ് പറഞ്ഞു.
അതേസമയം, വംശീയ വിവേചനമെന്ന ആരോപണമുണ്ടായേക്കാം എന്ന ഭയത്താല്‍, നീതിനിര്‍വ്വഹണ സ്ഥാപനങ്ങള്‍ ഏഷ്യന്‍ വംശജരായ കുറ്റവാളികളെ പല കേസുകളിലും ഒഴിവാക്കുകയായിരുന്നു എന്നാണ് ചില വൈറ്റ്‌ഹോള്‍ വൃത്തങ്ങള്‍ പറയുന്നത്.

പെണ്‍കുട്ടികളെയും യുവതികളെയും ആകര്‍ഷിച്ചു കൊണ്ടുപോയി ലൈംഗിക അടിമകളാക്കുകയും, വേശ്യാവൃത്തിയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന, പ്രധാനമായും പാക്കിസ്ഥാന്‍ വംശജര്‍ ഉള്‍പ്പെടുന്ന ഗ്രൂമിംഗ് ഗ്യാംഗുകള്‍ എന്നറിയപ്പെടുന്ന സംഘങ്ങള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടവരെ നേരത്തെ വലതുപക്ഷ തീവ്രവാദികള്‍ എന്ന് വിളിച്ചിരുന്ന പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു മുന്‍ നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞ് ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.

ഇത്തരമൊരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച പല ഗ്രൂമിംഗ് ഗ്യാംഗ് തലവന്മാരും ഇപ്പോഴും നാടുകടത്തപ്പെടാതെ ബ്രിട്ടനില്‍ തുടരുകയാണ്. മനുഷ്യാവകാശ നിയമങ്ങള്‍ മറയാക്കിയാണ് അവര്‍ നിയമത്തിന്റെ കൈകളില്‍ നിന്നും രക്ഷപ്പെടുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ ആയിരുന്ന ഇന്നത്തെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പ്രയത്‌നമായിരുന്നു ഇവരില്‍ പലര്‍ക്കും ശിക്ഷ വാങ്ങി നല്‍കിയത്. അതില്‍, റോച്ച്‌ഡെയ്ല്‍ ഗ്രൂമിംഗ് ഗ്യാംഗ് തലവനായ, മാസ്റ്റര്‍ എന്നറിയപ്പെടുന്ന അബ്ദുള്‍ അസീസിന് 2012 തടവ് ശിക്ഷ വിധിച്ചിരുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions