Don't Miss

യുകെ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് ആദ്യമായി വനിത

ലണ്ടന്‍: യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി വനിത. 47 വയസ്സുകാരിയായ ബ്ലെയ്സ് മെട്രെവെലിയാണ് 115 വര്‍ഷത്തെ ചരിത്രമുള്ള യുകെ രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയാകുന്നത്. ഉടന്‍ ചുമതലയേല്‍ക്കും. 'സി' എന്ന രഹസ്യനാമത്തിലാണ് എംഐ6 മേധാവി അറിയപ്പെടുന്നത്. ജെയിംസ് ബോണ്ട് സിനിമകളിലെ സാങ്കല്‍പ്പിക എംഐ6 ഏജന്‍സിയുടെ തലപ്പത്ത് പ്രത്യക്ഷപ്പെടുന്ന മേധാവിക്ക് 'എം' എന്ന കോഡ് നാമമാണ് നല്‍കിയിരുന്നതെങ്കില്‍ യഥാര്‍ഥത്തില്‍ അത് 'സി' എന്നാണ്. വര്‍ഷങ്ങളായി ജെയിംസ് ബോണ്ട് സിനിമകളില്‍ 'എം' ആയി വനിതയാണ് എത്താറുള്ളതെങ്കിലും എംഐ6 തലപ്പത്തേക്ക് യഥാര്‍ഥത്തില്‍ ഒരു വനിത നിയോഗിക്കപ്പെടുന്നത് ഇപ്പോള്‍ മാത്രമാണ്.

നിലവില്‍ എംഐ6ല്‍ സാങ്കേതികവിദ്യയുടെ മേല്‍നോട്ടം വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയാണ് ബ്ലെയ്‌സ്. 'ക്യു' എന്ന രഹസ്യനാമത്തിലാണ് സാങ്കേതികവിദ്യയുടെ മേല്‍നോട്ടം വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ അറിയപ്പെടുന്നത്. യുകെയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ5ന് മുന്‍പ് വനിതാ മേധാവികള്‍ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് എംഐ6 മേധാവിയായി ഒരു വനിതയെ നിയമിക്കുന്നത്. കേംബ്രിജിലെ പെംബ്രോക്ക് കോളജില്‍ നിന്ന് നരവംശശാസ്ത്രത്തിലാണ് ബ്ലെയ്‌സ് മെട്രെവെലി ബിരുദം നേടിയത്. തുടര്‍ന്ന് 1999-ല്‍ അവര്‍ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസില്‍ (എംഐ6) കേസ് ഓഫിസറായി ചേര്‍ന്നു. എംഐ6ലെ ജോലിയുടെ ഭാഗമായി ഭൂരിഭാഗം സമയവും മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുടനീളവും ഓപ്പറേഷനല്‍ റോളുകളിലാണ് ബ്ലെയ്‌സ് പ്രവര്‍ത്തിച്ചത്.

യുകെയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ എംഐ5ലും സേവനമനുഷ്ഠിച്ചു. പിന്നീട് എംഐ6ല്‍ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ജനറലായി. 2024ല്‍, ബ്രിട്ടിഷ് വിദേശനയത്തിനുള്ള അവരുടെ സേവനങ്ങള്‍ക്ക് കിങ്‌സ് ബര്‍ത്ത്‌ഡേ ഓണേഴ്‌സില്‍ കമ്പാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് ജോര്‍ജ് ആയി ബ്ലെയ്‌സ് നിയമിക്കപ്പെട്ടു. എംഐ6 അഥവാ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ്, യുകെയിലെ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ്. ദേശ സുരക്ഷ സംരക്ഷിക്കുക, വിദേശനയവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയാണ് ഏജന്‍സിയുടെ ഉത്തരവാദിത്തം. 1909ല്‍ സ്ഥാപിതമായ എംഐ6 ലോകമെമ്പാടും രഹസ്യമായി പ്രവര്‍ത്തിക്കുകയും യുകെ വിദേശകാര്യ സെക്രട്ടറിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. ഭീകരവാദം, സൈബര്‍ ആക്രമണങ്ങള്‍, ശത്രു രാജ്യങ്ങളുടെ ഭീഷണികള്‍ തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് എംഐ6 പ്രവര്‍ത്തിക്കുന്നത്. ഏജന്‍സിയുടെ മേധാവി 'സി' എന്ന രഹസ്യനാമത്തിലാണ് അറിയപ്പെടുന്നത്. എംഐ6 ന്റെ പ്രവര്‍ത്തനം വിദേശരാജ്യങ്ങളില്‍ മാത്രമാണ് നടക്കുന്നത്. എംഐ5നാണ് ആഭ്യന്തര ഇന്റലിജന്‍സിന്റെ ചുമതല.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions