സ്പിരിച്വല്‍

ലണ്ടന്‍ സെന്റ് തോമസ് പള്ളിയില്‍ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍


യാക്കോബായ സുറിയാനി സഭയുടെ ഇംഗ്ലണ്ടിലെ പ്രഥമ ഇടവകയായ ലണ്ടന്‍ സെന്റ് തോമസ് പള്ളിയുടെ കാവല്‍ പിതാവ് മോര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍ ജൂലൈ 5, 6 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും.

ജൂണ്‍ 29-ന് കുര്‍ബാനാനന്തരം നടത്തപ്പെടുന്ന കൊടിയേറ്റോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. തുടര്‍ന്ന് ജൂലൈ മാസം അഞ്ചാം തീയതി സന്ധ്യാ പ്രാര്‍ത്ഥനയും മോര്‍ ക്രിസോസ്റ്റമോസ് മാര്‍ക്കോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ പ്രഭാഷണം, വിവിധ ഭക്ത സംഘടനകളുടെ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

ജൂലൈ ആറാം തീയതി ഞായറാഴ്ച 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് ക്രിസോസ്റ്റമോസ് മാര്‍ക്കോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം എന്നിവക്കു ശേഷം 1 മണിക്ക് ലേലവും 1. 30 നു നേര്‍ച്ച സദ്യയും 2.30 ക്കു കൊടിയിറക്കവും ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധന്റെ പെരുന്നാളില്‍ ആദ്യന്തം പ്രാര്‍ത്ഥന ഉപവാസത്തോടെ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു

ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് (വികാരി)
ഫാ. ബേസില്‍ ബെന്നി (സഹ വികാരി)
ബേസില്‍ ജോണ്‍ (സെക്രട്ടറി, Mob:07710021788 )
പ്രദീപ്‌ ചെറിയാന്‍ (ട്രെഷറര്‍, Mob: 07702353995)

Church Address:
St Thomas JSOC London
2A Taunton Road
Romford, RM3 7ST.

  • ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച മുതല്‍
  • ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 28ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions