നാട്ടുവാര്‍ത്തകള്‍

വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ

അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ. അടുത്ത ഏതാനും ആഴ്ചകളില്‍ വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകളില്‍ 15 ശതമാനം കുറയ്ക്കുന്നുവെന്നാണ് എയര്‍ഇന്ത്യയുടെ അറിയിപ്പ്. സൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ എയര്‍ ഇന്ത്യ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഖാചരണം തുടരുന്നതിനിടയിലാണ് എയര്‍ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാര്‍ക്കുണ്ടാകുന്ന തടസങ്ങള്‍ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് കുറിപ്പില്‍ എയര്‍ ഇന്ത്യ വിശദമാക്കുന്നു. വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എയര്‍ ഇന്ത്യ വിശദമാക്കി. ഡിജിസിഎ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളില്‍ 26 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയായെന്നും ഇവ സര്‍വീസുകള്‍ നടത്താന്‍ തയ്യാറെന്നും എയര്‍ ഇന്ത്യ വിശദമാക്കി. ശേഷിച്ച വിമാനങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടക്കും.

എയര്‍ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിംഗ് 777 വിമാനങ്ങളിലും പരിശോധന നടത്തുമെന്നും കുറിപ്പില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷവും സുരക്ഷാ പരിശോധനകളും നിമിത്തം കഴിഞ്ഞ ആറ് ദിവസങ്ങളിലായി 83 അന്താരാഷ്ട്ര സര്‍വ്വീസുകളണ് റദ്ദാക്കിയത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions