നാട്ടുവാര്‍ത്തകള്‍

വയറിലെ കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയ; ഐടി ജീവനക്കാരിയ്ക്ക് നഷ്ടമായത് 9 വിരലുകള്‍; ചെലവായത് 30 ലക്ഷവും

വയറിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയപ്പിഴവിനെത്തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍ നഷ്ടപ്പെട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ഐടി ജീവനക്കാരി എം എസ് നീതു. ക്ലിനിക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനീതിയാണെന്ന് നീതു ഒരു ചാനലിനോട് പറഞ്ഞു. എല്ലാം നിസാരമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആദ്യ പ്രതികരണം. ഒമ്പത് വിരലുകളാണ് നീതുവിന് നഷ്ടമായത്.

ഫെബ്രുവരി 22 നാണ് കഴക്കൂട്ടം കോസ്‌മെറ്റിക് ഹോസ്പിറ്റലില്‍ നീതു ശസ്ത്രിക്രിയ നടത്തിയത്. 23 ന് വീട്ടിലെത്തിയ ശേഷം ക്ഷീണവും തളര്‍ച്ചയും അനുഭപ്പെട്ടു. ആശുപത്രിയില്‍ വിവരം അറിയിച്ചപ്പോള്‍ ഇതൊക്കെ സാധാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം.

കോസ്‌മെറ്റിക് ആശുപത്രി കാണിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നും നീതു ആരോപിക്കുന്നു. ക്ലിനിക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയുന്നതെന്നും നീതു കൂട്ടിച്ചേര്‍ത്തു. ചികിത്സയ്ക്കായി ഇതുവരെ 30 ലക്ഷം രൂപയാണ് നീതുവിന് ചെലവായത്. ഐടി ജീവനക്കാരിയായിരുന്ന നീതുവിന് നിലവില്‍ ജോലിയില്‍ തുടരാനോ നിത്യജീവിത്തിലെ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.

സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ക്ലിനികിന്റെ ക്ലിനിക്കല്‍ രജിസ്‌ട്രേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. ലൈസന്‍സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions