സ്പിരിച്വല്‍

ഡോ.യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് കേംബ്രിഡ്ജില്‍ സ്വീകരണം നല്‍കി

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മലങ്കര സുറിയാനി കത്തോലിക്കാ മിഷന്റെ നേതൃത്വത്തില്‍ കേംബ്രിഡ്ജില്‍ സ്വീകരണം നല്‍കി.

കേംബ്രിഡ്ജിലെ സൌസ്റ്റണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തായെ ഇടവകാംഗം ജോമോന്‍ ജോയ് പൊന്നാടയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.കുര്യാക്കോസ് തിരുവാലില്‍ കത്തിച്ച മെഴുകുതിരി നല്‍കി മെത്രാപ്പോലീത്തായെ ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് മെത്രാപ്പൊലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ.കുര്യാക്കോസ് തിരുവാലില്‍, ഫാ. ജോണ്‍സണ്‍ പേഴുംകൂട്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ട്രസ്റ്റി പ്രദീപ് മാത്യു , ലൂട്ടണ്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക മിഷന് വേണ്ടി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സോണി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റി പ്രദീപ് മാത്യു, സെക്രട്ടറി സോജി പാപ്പച്ചന്‍, നാഷണല്‍ കൗണ്‍സില്‍ അംഗം അരുണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

  • ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച മുതല്‍
  • ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 28ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions