സിനിമ

വാട്‌സ്ആപ്പിലൂടെ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്; 45,000 രൂപ പോയി

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്. 45,000 രൂപയാണ് അമൃത സുരേഷിന് നഷ്ടമായത്. വാട്‌സാപ്പിലൂടെ അടുത്ത ബന്ധുവിന്റെ പേരില്‍ പണം ആവശ്യപ്പെട്ട സന്ദേശം വന്നു. വേറൊരു യുപിഐ ഐഡിയിലേക്ക് പണം അയക്കാനായിരുന്നു നിര്‍ദേശം.പണം അയച്ചതോടെ വീണ്ടും 30,000 രൂപ ചോദിച്ചുവെന്നും അമൃത സുരേഷ് പറയുന്നു. ഇതോടെ ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ഗായിക വ്യക്തമാക്കി.

അമൃതയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വ്‌ലോഗിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 'അമ്മൂന് പറ്റിയ അബദ്ധം വാട്ട്സ്ആപ്പ് സ്‌കാം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരി അഭിരാമിയും അമൃതയ്ക്കൊപ്പം വീഡിയോയിലുണ്ട്.

കഴിഞ്ഞദിവസമാണ് സ്റ്റുഡിയോയില്‍വച്ച് തന്റെ ബന്ധുവായ ചേച്ചിയുടെ സന്ദേശം വാട്സാപ്പില്‍ വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു. ബന്ധുവിന്റെ യുപിഐ ഐഡിക്ക് എന്തോ പ്രശ്‌നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും പറഞ്ഞിരുന്നു. ഇന്ന് ഇഎംഐ അടയ്ക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്.

സന്ദേശം കണ്ടയുടനെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയില്‍നിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയും അയച്ചുകൊടുത്തു. പണം അയച്ചയുടനെ 'താങ്ക് യു' എന്ന് മറുപടിയും ലഭിച്ചു. പിന്നാലെ 30,000 രൂപകൂടി അയക്കാമോ എന്ന് ചോദിച്ച് വീണ്ടും സന്ദേശമെത്തി. തന്റെ കൈയില്‍ പൈസ ഇല്ലാത്തതിനാല്‍ ചേച്ചിയെ വീഡിയോകോള്‍ ചെയ്തുവെങ്കിലും കോള്‍ കട്ട് ചെയ്തുവെന്ന് അമൃത പറഞ്ഞു. സാധാരണ കോള്‍ ചെയ്തപ്പോള്‍ ഫോണ്‍ എടുത്തു. ചേച്ചിയുടെ വാട്‌സാപ് ഹാക്ക് ചെയ്‌തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. നീ പൈസയൊന്നും അയച്ചുകൊടുക്കരുതേയെന്ന് പറഞ്ഞുവെന്നും അമൃത സുരേഷ് വീഡിയോയില്‍ പറയുന്നു.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions