യു.കെ.വാര്‍ത്തകള്‍

ലൈംഗിക ചുവയോടെ സഹപ്രവര്‍ത്തകരോട് സംസാരിച്ച ഇന്ത്യന്‍ സര്‍ജന്‍ കുറ്റക്കാരന്‍

ഇന്ത്യന്‍ വംശജനായ ഒരു സീനിയര്‍ ഹാര്‍ട്ട് സര്‍ജന്‍ സഹപ്രവര്‍ത്തകരോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്ന ആരോപ്ണത്തില്‍ കുറ്റക്കാരനാണെന്ന് പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതി കണ്ടെത്തി.

ബ്ലാക്ക്പൂള്‍ വിക്‌റ്റോറിയ ഹോസ്പിറ്റലിലെ അഞ്ച് സ്ത്രീകളോട് മോശമായി പെരുമാറി എന്ന 14 ചാര്‍ജ്ജുകളില്‍ 12 എണ്ണത്തിലാണ് അമല്‍ ബോസ് എന്ന സര്‍ജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മറ്റൊരു വനിത സഹപ്രവര്‍ത്തക ഉന്നയിച്ച ആരോപണങ്ങളില്‍ ഇയാളെ കുറ്റവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് അമല്‍ ബോസ് ഇത്തരത്തില്‍ പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വെറും തമാശയ്ക്ക് ചെയ്തതാണെന്നും, അതില്‍ ഖേദിക്കുന്നു എന്നും ഇയാള്‍ പറഞ്ഞതായും കോടതിയില്‍ ബോധിപ്പിച്ചു.

ലങ്കാസ്റ്ററിനു സമീപം തുണ്ണാമില്‍ താമസിക്കുന്ന ഇയാള്‍ ആശുപത്രിയിലെ കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജറി വിഭാഗത്തിന്റെ മേധാവിയാണ്. സെപ്റ്റംബര്‍ 15 ന് ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions