യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ട്രെയിനിംഗിനും അപ്രന്റീസ്ഷിപ്പിനും വേഗത കൂട്ടും; നിക്ഷേപം നടത്താന്‍ 275 മില്ല്യണ്‍ പൗണ്ട് പദ്ധതി

ലേബര്‍ ചെങ്കോട്ടകളില്‍ റിഫോം യുകെ മുന്നേറ്റം തടയാന്‍ ലക്ഷ്യമിട്ടു ബ്രിട്ടന്റെ വ്യവസായ തന്ത്രങ്ങള്‍ മെച്ചപ്പെടുത്താന്‍ 275 മില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ ഗവണ്‍മെന്റ് പദ്ധതി. ടെക്‌നിക്കല്‍ ട്രെയിനിംഗ്, അപ്രന്റീസ്ഷിപ്പുകള്‍ക്കായാണ് ഈ തുക ഇറക്കുന്നത്. ഇംഗ്ലണ്ടിന്റെ നിര്‍മ്മാണ മേഖലകളില്‍ നിഗല്‍ ഫരാഗിന്റെ സ്വാധീനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലേബര്‍ നീക്കം.

പുതിയ ടെക്‌നിക്കല്‍ കോളേജുകള്‍ക്ക് ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് ബിസിനസ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് പാക്കേജ് പ്രഖ്യാപിക്കവെ വ്യക്തമാക്കി. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാനുഫാക്ചറിംഗ് എന്നിവയില്‍ ഹൃസ്വകാല കോഴ്‌സുകളും നല്‍കും. ഇംഗ്ലണ്ടിലെ ട്രെയിനിംഗ് പരിശീലകര്‍ക്ക് സുപ്രധാന ക്യാപിറ്റല്‍ അപ്‌ഗ്രേഡും ലഭ്യമാക്കും.

എഞ്ചിനീയറിംഗ്, ഡിഫന്‍സ് കൂടാതെ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖലകളായ ബാറ്ററി നിര്‍മാണം, നൂത നിര്‍മ്മാണ മേഖല എന്നിവിടങ്ങളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സ്‌കില്‍ ക്ഷാമം പരിഹരിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.വിദേശ ജോലിക്കാരെ അമിതമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സ്ട്രാറ്റജിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

സുപ്രധാന വ്യവസായങ്ങള്‍ക്ക് ആവശ്യമായ ടാലന്റ് ആഭ്യന്തരമായി വികസിപ്പിക്കുന്നുവെന്ന് ഉറപ്പിക്കാനാണ് ഇത് സഹായിക്കുക. രാജ്യത്തിന്റെ ശേഷി നഷ്ടപ്പെടുന്നുവെന്ന് ഫരാഗിന്റെ തുടര്‍ച്ചയായുള്ള പ്രസ്താവനകളെ ഇതുവഴി നേരിടാമെന്നാണ് ലേബര്‍ പ്രതീക്ഷിക്കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions