നാട്ടുവാര്‍ത്തകള്‍

നിലമ്പൂര്‍ പിടിച്ചെടുത്തു യുഡിഎഫ്, കരുത്തുകാട്ടി അന്‍വര്‍, എല്‍ഡിഎഫിന് കനത്ത തിരിച്ചടി

വാശിയേറിയ ഉപതെരഞ്ഞെടുപ്പ് നടന്ന നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് വമ്പന്‍ വിജയം. പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചു പിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11432 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്.

മൂന്ന് മുന്നണികള്‍ക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുന്‍ എം.എല്‍.എ പത്തൊന്‍പതിനായിരത്തിലേറെ വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.
ആര്യാടന്‍ ഷൗക്കത്ത്- 76,493 , എം സ്വരാജ് -65,061, പിവി അന്‍വര്‍- 19,946,
മോഹന്‍ ജോര്‍ജ്- 8,706 എന്നിങ്ങനെയാണ് നേടിയ വോട്ടുകള്‍.

ഒരിടത്തും ലീഡ് ഉയര്‍ത്താതെ എല്‍ഡിഎഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളി പി വി അന്‍വര്‍ തെളിയിച്ചു . അന്‍വറും ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടിയതോടെ എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് തുടക്കത്തിലേ മങ്ങലേറ്റു.

എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

താന്‍ വോട്ട് പിടിക്കുന്നത് പിണറായിസത്തിനെതിരെയെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫിന് വോട്ട് പിടിക്കുന്നു എന്നത് അടിസ്ഥാന രഹിതമാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തകള്‍ ശ്രദ്ധിക്കുമ്പോള്‍ കാണുന്നത് അന്‍വര്‍ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്നാണ് കാണുന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് അന്‍വര്‍ പറഞ്ഞു.

പി വി അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വോട്ടുകിട്ടില്ലായിരുന്നുവോ എന്ന ചോദ്യത്തിന് അതൊരു ഹൈപ്പോതെറ്റിക്കല്‍ ചോദ്യമല്ലേയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ മറുപടി. അന്‍വര്‍ വോട്ട് പിടിച്ചുവെന്ന് ആര്‍ക്കും കണക്ക് കൂട്ടിയാല്‍ മനസിലാവുമെന്നും അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഫലം കുറച്ചുകൂടി നന്നായേനെ എന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് മുന്നില്‍ വാതിലടച്ചിട്ടില്ലെന്നും വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ ആവശ്യമെങ്കില്‍ തുറക്കാമെന്നും പി വി അന്‍വര്‍ വിഷയത്തില്‍ സണ്ണി ജോസഫ് പറഞ്ഞു.

ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ് യുഡിഎഫ് വോട്ടുകള്‍ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. ഈ മത്സരത്തിന്റെ ചിത്രത്തിലും യുഡിഫ് കംഫര്‍ട്ടബിള്‍ മജോരിറ്റിയില്‍ ജയിക്കും. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സണ്ണി ജോസഫ് പറഞ്ഞു.

263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടര്‍മാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions