വിദേശം

ഇറാനും ഇസ്രയേലും സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയെന്ന് ട്രംപ്; വെടിനിര്‍ത്തല്‍ എക്കാലവും നിലനില്‍ക്കുന്നതെന്ന്

ഇറാനും, ഇസ്രയേലും വെടിനിര്‍ത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ച കാലമായി ഇരുരാജ്യങ്ങളും തമ്മില്‍ മിസൈലുകള്‍ തൊടുക്കുകയും, രണ്ട് ദിവസം മുന്‍പ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ യുഎസ് ഇറാന്റെ ആണവ ലാബുകള്‍ ബോംബിടുകയും ചെയ്ത ശേഷമാണ് ഈ നാടകീയ പ്രഖ്യാപനം.

12 ദിവസം നീണ്ട യുദ്ധം 24 മണിക്കൂറില്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നാല്‍ ഭാവിയില്‍ അക്രമങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും, ഇറാന്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ സൈനിക ബേസ് അക്രമിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രഖ്യാപനം.

ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് വഴി ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലും, ഇറാനും തമ്മില്‍ കരാറില്‍ എത്തിച്ചേര്‍ന്നുവോയെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും നടപടിയില്‍ ഉള്‍പ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും, നിലവില്‍ നടന്നുവരുന്ന മിഷനുകള്‍ അവസാനിച്ചാല്‍ വെടിനിര്‍ത്തല്‍ നിലവിലെത്തുകയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി.

അതിനിടെ, ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലും ഇറാനും വീണ്ടും മിസൈലാക്രമണം നടത്തിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions