നാട്ടുവാര്‍ത്തകള്‍

സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ കയറി സ്വയംഭോഗം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് യുകെയില്‍ 14 മാസം തടവുശിക്ഷ

സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ മുറിയില്‍ ആരുമറിയാതെ കയറി സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥി പിടിയില്‍. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ ഉദ്കര്‍ഷ യാദവിനെയാണ് നോര്‍ത്താംബ്രിയ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്കര്‍ഷ് യാദവ് സഹപാഠിയായ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു. അവധിക്കാലത്ത് സഹപാഠിയായ വിദ്യാര്‍ത്ഥിനി വിനോദയാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്കര്‍ഷ് മുറിയില്‍ കയറിയത്. ഇയാള്‍ ഗേറ്റ്‌സ്‌ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാര്‍ഡ് ഉപയോഗിച്ചു.

അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇദ്കര്‍ഷ് മുറിയില്‍ കയറി സ്വയംഭോഗം ചെയ്തതായി വിദ്യാര്‍ത്ഥിനി തിരിച്ചറിയുന്നത്. കിടക്കവിരിയിലും പാവയിലും എന്തോ വസ്തു പറ്റിപിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ജിം കീ കാര്‍ഡിലെ ഡാറ്റ പെണ്‍കുട്ടി പരിശോധിച്ചു. ഇതില്‍ നിന്നാണ് ഉദ്കര്‍ഷ് യാദവ് തന്റെ മുറിയില്‍ കയറിയതായി മനസിലാക്കിയത്. പിന്നാലെ പെണ്‍കുട്ടി പരാതി നല്‍കി. ഡിഎന്‍എ ടെസ്റ്റിലൂടെ കോടതി കാര്യങ്ങള്‍ ബോധ്യപ്പെട്ടു. യുവതിക്ക് നഷ്ടപരിഹാരം നല്‍കാനും 200 മണിക്കൂര്‍ ശമ്പളമില്ലാതെ ജോലി ചെയ്യാനും 14 മാസത്തെ തടവുശിക്ഷ അനുഭവിക്കാനും കോടതി വിധിച്ചു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions