നാട്ടുവാര്‍ത്തകള്‍

യുകെയില്‍ നിന്ന് കൊച്ചിയിലേക്കെത്താന്‍ മലയാളി കുടുംബത്തിന് വേണ്ടിവന്നത് 63 മണിക്കൂര്‍!

യുകെയിലെ ബര്‍മ്മിങ്ഹാമില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്താന്‍ മലയാളി കുടുംബത്തിന് വേണ്ടിവന്നത് 63 മണിക്കൂറിലേറെ. ശനിയാഴ്ച യുകെ സമയം രാത്രി 8.15നാണ് മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശിയായ ജിജോ ഡാനിയേലും കുടുംബവും എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഭാര്യ ബിന്ദുവും മൂത്തമകന്‍ ജോവനും ഒപ്പമുണ്ടായിരുന്നു. ഞായര്‍ രാവിലെ 10.55ന് ന്യൂഡല്‍ഹിയിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്ക് വരാനായിരുന്നു പദ്ധതി, ജിജോയും കുടുംബവും കൊച്ചിയിലെത്തിയത് ഉച്ചയ്ക്ക് 12 നാണ്.

ഞായര്‍ രാവിലെ 6ന് ഇവര്‍ സഞ്ചരിച്ച വിമാനം സൗദിയുടെ മുകളില്‍ പറക്കുമ്പോള്‍ ബോംബു ഭീഷണിയുണ്ടായി. വിമാനത്തിന്റെ ശുചിമുറിയില്‍ ടിഷ്യു പേപ്പറില്‍ എഴുതിയ നിലയിലായിരുന്നു ഭീഷണി. വിമാനം അടിയന്തരമായി റിയാദില്‍ ഇറക്കി. കാബിന്‍ ബാഗേജു പോലും എടുപ്പിക്കാതെ എല്ലാവരേയും വൈകീട്ട് വരെ ടെര്‍മിനലില്‍ ഇരുത്തി. ബോംബ് പരാശോധന പൂര്‍ത്തിയാക്കി രാത്രിയോടെ എല്ലാവരേയും ഹോട്ടലിലേക്ക് മാറ്റി.

തിങ്കള്‍ രാവിലെ 5 മണിയോടെ വിമാനത്തവളത്തിലെത്തിച്ചെങ്കിലും ബാഗുകളെല്ലാം ഒരിക്കല്‍കൂടി പരിശോധിച്ചാണ് വിമാനം പുറപ്പെട്ടത്. ഡല്‍ഹിയിലെത്തിയത് രാത്രി 7.10ന് രാത്രി 8.10നായിരുന്നു കണക്ഷന്‍ ഫ്‌ളൈറ്റ്. നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. വീണ്ടും ഹോട്ടല്‍ താമസം ഏര്‍പ്പെടുത്തി തന്ന എയര്‍ ഇന്ത്യ ചൊവ്വാഴ്ച രാവിലെ 5നുള്ള കൊച്ചി വിമാനത്തില്‍ കയറ്റിവിട്ടു. രാവിലെ 8.10ന് കൊച്ചി വിമാനത്താവളത്തിന് മുകളിലെത്തിയെങ്കിലും മോശം കാലാവസ്ഥ മൂലം ബംഗളൂരുവിലേക്ക് കൊണ്ടുയി.ഒടുവില്‍ കൊച്ചിയിലേക്കെത്തിയപ്പോള്‍ 12 മണിയായി. 63 മണിക്കൂര്‍ 45 മിനിറ്റ് നീണ്ട ദുരിത യാത്രയില്‍ കുടുംബം വലഞ്ഞു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions