യു.കെ.വാര്‍ത്തകള്‍

ഉഷ്ണതരംഗം വരുന്നു; ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി

ബ്രിട്ടനില്‍ ഉഷ്ണതരംഗത്തിന് സാധ്യത തെളിഞ്ഞതോടെ ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില 34 സെല്‍ഷ്യസ് വരെ ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കായി അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെ അഞ്ച് മേഖലകള്‍ക്കായി ആംബര്‍ അലേര്‍ട്ടാണ് യുകെഎച്ച്എസ്എ പ്രഖ്യാപിച്ചിരിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ്, ലണ്ടന്‍ മേഖലകലിലാണ് ഈ സൂചന നിലവില്‍ വരിക. മഞ്ഞ ജാഗ്രത യോര്‍ക്ക്ഷയര്‍ & ഹംബര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മേഖലകളിലും നിലവിലെത്തും. വെള്ളിയാഴ്ച ഉച്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വൈകുന്നേരം 6 വരെയാണ് മുന്നറിയിപ്പിന് പ്രാബല്യം.

ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കാനും ഈ താപനില കാരണമാകുമെന്ന് ഗവണ്‍മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയുമായി 28 സെല്‍ഷ്യസ് വരെ ഉയരുന്ന താപനില, ചൊവ്വാഴ്ചയോടെ 31 സെല്‍ഷ്യസ് വരെ ഉയരും. മരണങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് യുകെഎച്ച്എസ്എ അഞ്ച് ദിവസത്തെ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 65ന് മുകളില്‍ പ്രായമുള്ളവരിലും, ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ് കാലാവസ്ഥ ദുരിതമാകുക.

അകത്തളങ്ങളില്‍ അമിതമായി ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കമ്മ്യൂണിറ്റി, കെയര്‍ മേഖലകളില്‍ കഴിയുന്ന ആളുകള്‍ക്ക് പ്രത്യാഘാതം നേരിടാന്‍ ഇടയാക്കും. കഴിഞ്ഞ ശനിയാഴ്ച സറേയിലെ ചാള്‍വുഡില്‍ രേഖപ്പെടുത്തിയ 33.2 സെല്‍ഷ്യസാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില. ഇത് വരും ദിവസങ്ങളില്‍ പുതിയ റെക്കോര്‍ഡുകള്‍ക്ക് വഴിമാറുമെന്നാണ് കരുതുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions