അസോസിയേഷന്‍

യുക്മ ദേശീയ കായികമേള സട്ടന്‍ കോള്‍ഡ് ഫീല്‍ഡില്‍; അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

യുക്മ ദേശീയ കായികമേള 2025 ന് നാളെ (28/06/2025, ശനിയാഴ്ച) രാവിലെ ബര്‍മിംങ്ഹാമിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് വിന്‍ഡ്‌ലെ ലെഷര്‍ സെന്ററില്‍ ദീപശിഖ തെളിയും. ബഹുമാന്യനായ ചങ്ങനാശ്ശേരി എം.എല്‍.എ അഡ്വ. ജോബ് മൈക്കിള്‍ യുക്മ ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ സ്വാഗതം ആശംസിക്കും.

യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ഡോ. ബിജു പെരിങ്ങത്തറ, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സലീന സജീവ്, യുക്മ ദേശീയ സമിതി അംഗങ്ങളായ ബിജു പീറ്റര്‍, ജോസ് വര്‍ഗ്ഗീസ്, ജോര്‍ജ്ജ് തോമസ്, രാജേഷ് രാജ്, സുരേന്ദ്രന്‍ ആരക്കോട്ട്, ജയ്‌സണ്‍ ചാക്കോച്ചന്‍, ബെന്നി അഗസ്റ്റിന്‍ റീജിയണല്‍ പ്രസിസന്റ്മാരായ ഷാജി വരാക്കുടി, അമ്പിളി സെബാസ്റ്റ്യന്‍, അഡ്വ. ജോബി പുതുക്കുളങ്ങര, സുനില്‍ ജോര്‍ജ്ജ്, ജിപ്‌സണ്‍ തോമസ്, ജോബിന്‍ ജോര്‍ജ്ജ്, ജോഷി തോമസ് എന്നിവരും മറ്റ് റീജിയണല്‍ ഭാരവാഹികളും പങ്കെടുക്കും.

2021 മുതല്‍ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന അഡ്വ. ജോബ് മൈക്കിള്‍, തികഞ്ഞ ഉത്തരവാദിത്വത്തോടെ നിയമ നിര്‍മ്മാണങ്ങളില്‍ പങ്കെടുക്കുന്ന സാമാജികനെന്ന നിലയില്‍ ഏറെ പ്രശസ്തനാണ്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച അഡ്വ. ജോബ് മൈക്കിള്‍ നിരവധി യുവജന പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയായിരുന്നു. പതിനഞ്ചാം കേരള നിയമസഭയില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യെ ഏവര്‍ക്കും സ്വീകാര്യനായ അഡ്വ. ജോബ് മൈക്കിള്‍ കേരള കോണ്‍ഗ്രസ്സ് (എം) നേതൃനിരയിലെ മുന്‍ നിരക്കാരനാണ്.

യുക്മ നേതാക്കളായ മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗ്ഗീസ്, ടിറ്റോ തോമസ്, ഡിക്‌സ് ജോര്‍ജ്ജ്, സാജന്‍ സത്യന്‍, സുജു ജോസഫ്, അബ്രാഹം പൊന്നുംപുരയിടം, ലീനുമോള്‍ ചാക്കോ, ലിറ്റി ജിജോ തുടങ്ങിയവര്‍ ദേശീയ കായികമേളയ്ക്ക് നേതൃത്വം നല്‍കും.

റീജിയണല്‍ കായികമേളകളില്‍ വിജയികളായ മുഴുവന്‍ കായികതാരങ്ങളും ദേശീയ കായികമേളയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. യുകെയിലെ മുഴുവന്‍ മലയാളി കായിക പ്രേമികളെയും യുക്മ ദേശീയ കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.


കായികമേള വേദിയുടെ വിലാസം:-


Windley Leisure Centre

Clifton Road

Sutton Coldfield

Birmingham. B73 6EB.


  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions