അസോസിയേഷന്‍

സലീന സജീവ് യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍

യുക്മ ദേശീയ കായികമേള കോര്‍ഡിനേറ്ററായി സലീന സജീവിനെ, യുക്മ ദേശീയ അദ്ധ്യക്ഷന്‍ എബി സെബാസ്റ്റ്യന്‍ നിയോഗിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. 2022 - 2025 കാലയളവില്‍ ദേശീയ കായികമേള കോര്‍ഡിനേറ്ററുടെ ചുമതല വഹിച്ചിരുന്ന സലീന തന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിര്‍വ്വഹിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ തുടര്‍ നിയമനം.

സാമൂഹിക, സാംസ്‌കാരിക, കലാകായിക രംഗങ്ങളിലെ തന്റെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതയാണ് സലീന. മനോജ് കുമാര്‍ പിള്ള പ്രസിഡന്റായിരുന്ന 2019 - 2022 കാലയളവില്‍ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്ന സലീന ഒരു കായികതാരമെന്ന നിലയിലും ഏറെ പ്രശസ്തയാണ്. യുക്മ കായികമേള ആരംഭിച്ച കാലം മുതല്‍ റീജിയണല്‍, ദേശീയ തലങ്ങളില്‍ വനിത വിഭാഗത്തിലെ സ്ഥിരം ചാമ്പ്യന്‍ കൂടിയാണ് സലീന.

സ്‌കൂള്‍, കോളേജ് പഠനകാലത്ത് ഒരു മികച്ച കായികതാരമെന്ന് പേരെടുത്ത സലീന വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ് എന്നിവയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. യുക്മയെ ഒരു കുടുംബം പോലെ കാണുന്ന സലീന യുക്മ പ്രോഗ്രാമുകളിലെ ഒരു നിറ സാന്നിദ്ധ്യമാണ്. യു കെ കെ സി എ യുടെ വനിത വിഭാഗമായ യു കെ കെ സി ഡബ്‌ള്യു എഫ് പ്രസിഡന്റ് കൂടിയാണ് സലീന.

ലണ്ടനിലെ എഡ്മണ്ടണ്‍ മലയാളി അസ്സോസ്സിയേഷനിലെ സജീവാംഗമാണ് സലീന. നോര്‍ത്ത് മിഡില്‍സെക്‌സ് എന്‍.എച്ച്.എസ്സ് ട്രസ്റ്റ് ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ സീനിയര്‍ നഴ്‌സായി ജോലി ചെയ്യുകയാണ് സലീന. ഭര്‍ത്താവ് സജീവ് തോമസ്, വിദ്യാര്‍ത്ഥികളായ മക്കള്‍ ശ്രേയ, ടോണി എന്നിവരുടെ ഉറച്ച പിന്തുണയും സഹായവും സലീനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജമേകുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions