യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജീവനക്കാരുടെ വെട്ടിനിരത്തല്‍ തുടരും; 7000 ജീവനക്കാരെ നിയോഗിക്കുന്ന എന്‍എച്ച്എസ് ഗ്രൂപ്പുകള്‍ എന്തിനെന്ന് വെസ് സ്ട്രീറ്റിംഗ്


എന്‍എച്ച്എസില്‍ അനാവശ്യ ചെലവഴിക്കലും, ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കല്‍ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. 7000 ജീവനക്കാരെ നിയോഗിക്കുന്ന എന്‍എച്ച്എസ് ഗ്രൂപ്പുകള്‍ എന്തിനെന്ന് വെസ് സ്ട്രീറ്റിംഗ് ചോദിക്കുന്നു.

നിബന്ധനകള്‍ എളുപ്പമാക്കി, ട്രാജഡികള്‍ ഒഴിവാക്കി, മെച്ചപ്പെടുത്തലിലേക്ക് നയിക്കുകയാണ് വെസ് സ്ട്രീറ്റിംഗിന്റെ ലക്ഷ്യം. ഇതിന് പുറമെ ഉത്തരവാദിത്വം എന്നത് സുപ്രധാനമാക്കി മാറ്റാനും ഹെല്‍ത്ത് സെക്രട്ടറി ഉദ്ദേശിക്കുന്നു. ഇത് പ്രകാരം അപ്പോയിന്റ്‌മെന്റ് കഴിയുമ്പോള്‍ രോഗികള്‍ക്ക് എന്‍എച്ച്എസ് ആപ്പ് വഴി റിവ്യൂ സമര്‍പ്പിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് അറിയിക്കാന്‍ സാധിക്കും.

ഇത് പ്രകാരമുള്ള സ്‌കോറും, കമന്റുകളും ഉപയോഗിച്ച് മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സേവനദാതാക്കളെ തിരിച്ചറിയും. ഈ പ്രതികരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തിലാണ് ലഭ്യമാക്കുക. ഇതുവഴി എവിടെ ചികിത്സ തേടണമെന്ന് രോഗികള്‍ക്ക് തീരുമാനിക്കാനും കഴിയും. ചികിത്സയുടെ ഗുണമേന്മ പരിശോധിക്കാനും, ജീവനക്കാര്‍ക്ക് ഗൈഡ്‌ലൈന്‍ നല്‍കാനും നിലവില്‍ 150 റെഗുലേറ്ററി ബോര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ഭാരമായി മാറുകയാണെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നു.

ഈ അവസ്ഥ മൂലം മാനേജര്‍മാരും, ഫ്രണ്ട്‌ലൈന്‍ ജീവനക്കാരും സുപ്രധാന വിവരങ്ങള്‍ ശ്രദ്ധിക്കാതെ പോകുകയും, ഇത് കെയര്‍ ഹോമിലും, ആശുപത്രികളിലും, ജിപി സര്‍ജറികളിലും തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു. ഇത് തിരിച്ചറിഞ്ഞ ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ബോഡി, നാഷണല്‍ ഗാര്‍ഡിയന്‍സ് ഓഫീസ്, ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് തുടങ്ങിയ സംഘങ്ങളെയും നിര്‍ത്തലാക്കും. ഏകദേശം 201 സംഘങ്ങള്‍ക്കാണ് സ്ട്രീറ്റിംഗ് കര്‍ട്ടനിടുക. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ സുരക്ഷയുടെ ഉത്തരവാദിത്വം ഏല്‍ക്കുമ്പോള്‍, നാഷണല്‍ ക്വാളിറ്റി ബോര്‍ഡ് കെയര്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ നിശ്ചയിക്കും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions