മക്കളെ കാണാനും അവര്‍ക്കൊപ്പം കുറച്ചു നാള്‍ കഴിയാനുമായി യുകെയിലെത്തിയ തിരുവനന്തപുരം സ്വദേശിക്ക് അപ്രതീക്ഷിത വിടവാങ്ങല്‍. മുന്‍ ഐഎസ്ആര്‍ഒ ജീവനക്കാരനായ തിരുവനന്തപുരം പള്ളിത്തുറ സ്വദേശി ജോയ് സില്‍വ(72) ആണ് ലണ്ടനിലുള്ള മക്കളുടെ അടുത്തെത്തി രണ്ടാം ദിവസം അപ്രതീക്ഷിതമായി വിട പറഞ്ഞത്.
യുകെയിലെത്തി രണ്ടാം ദിവസം അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ജോയിയുടെ പൊതുദര്‍ശനവും പ്രാര്‍ത്ഥനയും ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ 5 വരെയാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. വിക്ടോറിയ ഹൗസ്, വൂള്‍വിച്ച് മാനര്‍ വേ ബെക്ടണ്‍ ആണ് പൊതുദര്‍ശനം നടക്കുക.
സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.