നാട്ടുവാര്‍ത്തകള്‍

അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ എയര്‍ ഇന്ത്യ ജീവനക്കാരുടെ ഡാന്‍സ് പാര്‍ട്ടി; നാലു പേരെ പുറത്താക്കി

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ജോലിസ്ഥലത്ത് ആഘോഷം നടത്തുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, നാല് ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് ഗേറ്റ്വേ സേവന ദാതാവായ എയര്‍ ഇന്ത്യ എസ്എടിഎസിന്റെ നാല് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളെ പിരിച്ചുവിട്ടു. ഇവരുടെ ആഘോഷ വീഡിയോ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

പാര്‍ട്ടി നടന്ന തീയതി കമ്പനി പരാമര്‍ശിച്ചില്ല എങ്കിലും 275 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനം എഐ 171 അഹമ്മദാബാദില്‍ ദാരുണമായി തകര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എഐഎസ്എടിഎസിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എബ്രഹാം സക്കറിയ സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും പശ്ചാത്തലത്തില്‍ സംഗീതം പ്ലേ ചെയ്യുന്നതും കാണാം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരികെ ലഭിക്കുന്നതിനായി കാത്തിരിക്കുന്ന വേളയിലെ ആഘോഷം വിവേകശൂന്യമെന്ന് പലരും വിമര്‍ശിച്ചു.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും സിംഗപ്പൂരിലെ SATS ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ AISATS പുറത്തിറക്കിയ പ്രസ്താവനയില്‍, പാര്‍ട്ടിക്ക് ഉത്തരവാദികളായ ആളുകള്‍ക്കെതിരെ 'കര്‍ശനമായ അച്ചടക്ക നടപടി' സ്വീകരിച്ചതായി പറഞ്ഞു.

എസ്വിപി സംപ്രീത്, പരിശീലന മേധാവി എസ്വിപി ബല്‍ജിന്ദര്‍, സിഒഒ എബ്രഹാം സക്കറിയ എന്നിവരുള്‍പ്പെടെ നാല് മുതിര്‍ന്ന ജീവനക്കാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോലിസ്ഥലത്ത് ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്നതിനെതിരെ കമ്പനിയുടെ ഉന്നത നേതൃത്വം മറ്റ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions