നാട്ടുവാര്‍ത്തകള്‍

സ്വകാര്യനിമിഷങ്ങള്‍ ഓണ്‍ലൈനില്‍, കാണാന്‍ 2000 രൂപ വരെ; ദമ്പതികള്‍ അറസ്റ്റില്‍

പണം സമ്പാദിക്കാനായി മൊബൈല്‍ ആപ്പില്‍ സ്വകാര്യ നിമിഷങ്ങള്‍ ലൈവ് സ്ട്രീം ചെയ്ത ദമ്പതികള്‍ അറസ്റ്റിലായി. പണം നല്‍കുന്ന ഉപയോക്താക്കളുമായി ദമ്പതികള്‍ ആപ്പിലെ ആക്സസ് ലിങ്കുകള്‍ പങ്കിട്ടാണ് സ്വകാര്യനിമിഷങ്ങള്‍ കാണിച്ചിരുന്നത്. കാര്‍ ഡ്രൈവറായ 41 കാരനും 37 കാരിയുമായ ഭാര്യയുമാണ് അറസ്റ്റിലായത്. ഐഡന്റിറ്റി മറയ്ക്കാന്‍ ഇവര്‍ മാസ്‌ക് ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് ദമ്പതികള്‍ സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് മാസമായി ദമ്പതികള്‍ ഇത് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ആംബര്‍പേട്ടിലാണ് ദമ്പതികള്‍ താമസിക്കുന്നത്. ജൂണ്‍ 17 ന് ഉച്ചകഴിഞ്ഞ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടാസ്‌ക് ഫോഴ്സ് സംഘവും ആംബര്‍പേട്ട് പൊലീസും ദമ്പതികളുടെ വീട് റെയ്ഡ് ചെയ്തു.

ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലേക്ക് മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കയറി. പരിസരം മുഴുവന്‍ ശീലകള്‍ കൊണ്ട് മൂടിയിരുന്നു. ഓണ്‍ലൈന്‍ സെഷന്‍ ആരംഭിക്കാന്‍ പോകുന്നതിനിടെയാണ് സംഘം അവരെ പിടികൂടിയത്. പിടിയിലായ സമയത്ത് ഇരുവരും അര്‍ധനഗ്‌നരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നാല് മൊബൈല്‍ ഫോണുകള്‍, രണ്ട് ട്രൈപോഡുകള്‍, പണമടയ്ക്കല്‍ വിവരങ്ങള്‍ അടങ്ങിയ രണ്ട് നോട്ട്ബുക്കുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കാഴ്ചക്കാരില്‍ നിന്ന് 500 മുതല്‍ 2,000 രൂപ വരെ ഈടാക്കിയിരുന്നു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions