യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ ഗേറ്റ്‌വേ തുറമുഖത്ത് നിന്ന് 100 മില്യണ്‍ പൗണ്ടിന്റെ കൊക്കെയ്ന്‍ പിടിച്ചെടുത്തു


യുകെയിലെ തുറമുഖത്ത് നിന്ന് ഏകദേശം 100 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. എസെക്സിലെ തുറോക്കിലുള്ള ലണ്ടന്‍ ഗേറ്റ്‌വേ തുറമുഖത്ത് പനാമയില്‍ നിന്ന് എത്തിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ക്കടിയില്‍ നിന്നാണ് 2.4 ടണ്‍ ഭാരമുള്ള കൊക്കെയ്ന്‍ അധികൃതര്‍ കണ്ടെത്തിയത്. നേരത്തെ ഇന്റലിജന്‍സ് നടത്തിയ ഓപ്പറേഷനില്‍ മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ യുകെയില്‍ കപ്പല്‍ എത്തിയതിന് പിന്നാലെ പിടികൂടുകയായിരുന്നു.

തുറമുഖ ഓപ്പറേറ്ററുടെ സഹായത്തോടെ 37 വലിയ കണ്ടെയ്‌നറുകളിലായി ഏകദേശം 96 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്. ബോര്‍ഡര്‍ ഫോഴ്‌സിന്റെ കണക്കനുസരിച്ച്, യുകെയുടെ ചരിത്രത്തിലെ ആറാമത്തെ വലിയ കൊക്കെയ്ന്‍ വേട്ടയാണിത്.

2022 നും 2023 നും ഇടയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കൊക്കെയ്ന്‍ മരണങ്ങള്‍ 31% വര്‍ദ്ധിച്ചതായി ഹോം ഓഫീസ് ഡേറ്റ പറയുന്നു. ഈ വാരാന്ത്യത്തില്‍ കെന്റിലെ ഡോവര്‍ പോര്‍ട്ടില്‍ നിന്ന് 170 കിലോ കെറ്റാമൈന്‍, 4,000 എംഡിഎംഎ ഗുളികകള്‍, 20 തോക്കുകള്‍ എന്നിവ ഒരു ലോറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. വിദഗ്ദ്ധരുടെ കണക്കനുസരിച്ച് കെറ്റാമൈനിന്റെ 4.5 മില്യണ്‍ പൗണ്ട് ആണ് വില വരുന്നത്, എംഡിഎംഎയ്ക്ക് കുറഞ്ഞത് 40,000 പൗണ്ട് വിലവരും. ലോറിയുടെ ഡ്രൈവറായ 34 വയസ്സുള്ള താജിക്കിസ്ഥാന്‍ പൗരനെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തതായി നാഷണല്‍ ക്രൈം ഏജന്‍സി അറിയിച്ചു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions