യു.കെ.വാര്‍ത്തകള്‍

നാട്ടിലെ കൊടുംവേനലിനെ അനുസ്മരിപ്പിക്കും: യുകെയിലെ ഏറ്റവും ചൂടേറിയ ദിനം മുന്നിലെന്ന് മെറ്റ് ഓഫീസ്



യുകെയുടെ മുന്നിലുള്ളത് കടുത്ത ചൂടേറിയ ദിവസങ്ങള്‍. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനം മുന്നിലെത്തിയെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. യു കെയിലെ ഏറ്റവും ചൂടേറിയ ദിനം തിങ്കളാഴ്ചയാണെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ് പറയുന്നു. യു കെയുടെ വിവിധ ഭാഗങ്ങളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയരും. ജൂണ്‍ മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായിരിക്കും അത്. നാട്ടിലെ കൊടുംവേനലിനെ അനുസ്മരിപ്പിക്കുന്നതാണിത്.

കിഴക്കന്‍ മിഡ്ലാന്‍ഡ്സ്, തെക്ക് കിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, സോമര്‍സെറ്റ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വരെ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ കാട്ടു തീക്കും, വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ച ഒരാഴ്ചയായിരുന്നു കഴിഞ്ഞത്. അപ്രതീക്ഷിത കാലാവസ്ഥയാണ് യുകെയെ ആശങ്കയിലാക്കുന്നത്.

യൂറോപ്പാകെ ഉഷ്ണത്തിലാണ്. 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് മുന്നറിയിപ്പ്. കടുത്ത ചൂടില്‍ ഇറ്റലിയിലെ റോഡുകള്‍ ഉരുകിയൊലിച്ചെന്ന വാര്‍ത്ത വന്നിരുന്നു. ഗ്രീസില്‍ പലയിടങ്ങളില്‍ കാട്ടു തീ ഉണ്ടായി. പോര്‍ച്ചുഗലിന്റെ മൂന്നില്‍ രണ്ട് പ്രദേശങ്ങളിലും ഇന്ന് അതിയായ ചൂടിനെതിരെയും കാട്ടുതീക്ക് എതിരെയും മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. സ്‌പെയിനിലും ഇന്ന് വലിയ ചൂട് അനുഭവപ്പെടും റോമില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും പ്രവചിച്ചിട്ടുണ്ട്.

അകത്തളങ്ങളില്‍ അമിതമായി ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കമ്മ്യൂണിറ്റി, കെയര്‍ മേഖലകളില്‍ കഴിയുന്ന ആളുകള്‍ക്ക് പ്രത്യാഘാതം നേരിടാന്‍ ഇടയാക്കും. കഴിഞ്ഞ ശനിയാഴ്ച സറേയിലെ ചാള്‍വുഡില്‍ രേഖപ്പെടുത്തിയ 33.2 സെല്‍ഷ്യസാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില. ഇത് വരും ദിവസങ്ങളില്‍ പുതിയ റെക്കോര്‍ഡുകള്‍ക്ക് വഴിമാറും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions