നാട്ടുവാര്‍ത്തകള്‍

ഫേസ്ബുക്കിലെ ലിങ്ക് തുറന്നു; തിരുവനന്തപുരത്ത് 70കാരിക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ 60 ലക്ഷം നഷ്ടമായി

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ 70കാരിക്ക് 60.45 ലക്ഷം രൂപ നഷ്ടമായതായി പരാതി. തിരുവനന്തപുരത്താണ് സംഭവം. മണക്കാട് പുത്തന്‍കോട്ട സ്വദേശിനിയായ വയോധികയ്ക്കാണ് പണം നഷ്ടമായത്.

ഫേസ്ബുക്കിലെ പരസ്യത്തിന്റെ ലിങ്ക് തുറന്ന പരാതിക്കാരിയെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടും ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമാക്കിയും മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വയോധികയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാജ ഇലക്ട്രോണിക് രേഖകള്‍ ചമച്ച് നിര്‍മിച്ച സൈറ്റും ആപ്പും അംഗീകൃത കമ്പനിയുടേതാണെന്ന് പരാതിക്കാരിയെ സംഘം തെറ്റിദ്ധരിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ നിര്‍ദേശ പ്രകാരം 6 അക്കൗണ്ടുകളിലേക്ക് 60.45 ലക്ഷം രൂപ അയച്ചു നല്‍കുകയായിരുന്നു. പരാതിക്കാരിയുമായി പ്രതികള്‍ നടത്തിയ ചാറ്റുകളും ഇതിനായി ഉപയോഗിച്ച ആപ്ലിക്കേഷനുകള്‍,ബാങ്ക് ഇടപാടുകള്‍ എന്നിവ പരിശോധിച്ചു പ്രതികളെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി പൊലീസ് അറിയിച്ചു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions